
ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ഗീതാ ഗോവിന്ദം എന്ന ഒറ്റ ചിത്രം മാത്രം മതി വിജയ്ദേവരകൊണ്ടയും രാശ്മിക മന്ദാനയും തമ്മിലുള്ള കെമിസ്ട്രി ആരാധകര്‍ക്ക് മനസ്സിലാക്കാന്‍. ഇരുവരും ആദ്യമായി ഒന്നിച്ച ഈ ഒറ്റ ചിത്രം കൊണ്ടുതന്നെ പ്രേക്ഷകമനസില്‍ ഇടംപിടിച്ച പ്രണയതാരജോഡികളാണ് ഇവര്‍. പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറിയ ഇവര്‍ പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുവെന്നുമുള്ള വാര്‍ത്ത കുറെ നാളായി പരക്കുന്നുണ്ട്. ഇപ്പോഴിതാ രണ്ടുപേരും വിവാഹിതരാവാൻ പോകുന്നു എന്ന വാര്‍ത്ത തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.
ഫെബ്രുവരിയില്‍ വിജയ് ദേവരകൊണ്ട-രശ്മിക വിവാഹനിശ്ചയം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. വിശേഷ ദിവസങ്ങളില്‍ വിജയ് ദേവരകൊണ്ടയുടെ വീട്ടിലേക്കുള്ള രശ്മികയുടെ സന്ദര്‍ശനങ്ങളും മാലദ്വീപിലേക്കുള്ള ഇരുവരുടെയും അവധിക്കാലവും ഏറെ ഗോസിപ്പുകള്‍ക്ക് വഴിയൊരുക്കി. അതോടെ വിവാഹവാര്‍ത്തകള്‍ക്ക് ബലം കൂടി. രാശ്മികയുടെ പുതിയ പോസ്റ്റും ഈ വാര്‍ത്ത സത്യമാക്കുന്നതാണ്. ‘‘അനിമൽ സക്സസ് മീറ്റിനായി 2024-ലെ 1 നോക്കുക....ഒരുപാട് കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറയാനുണ്ട്, പക്ഷേ എല്ലാം വിലമതിക്കുന്നു.... ഇതിന് തീർച്ചയായും എന്റെ ടീമിന് നന്ദി പറയണം.
PS: അനിമലിനോടുള്ള നിങ്ങളുടെ സ്നേഹത്തിന് നന്ദി....ഷൂട്ടിംഗ് സംഭാഷണങ്ങളില്‍ കൂടുതലും ‘ഞങ്ങൾ ഈ സിനിമ നിർമ്മിക്കുന്നത് ഞങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടിയാണ്, അവർക്ക് ഇത് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവോ?’ എന്നതിനെ ചുറ്റിപ്പറ്റിയാണ്... ഇപ്പോൾ അത് ‘ഞങ്ങൾ ഇത് നിർമ്മിച്ചു.... ഞങ്ങൾ ഈ സിനിമ ഞങ്ങളുടെ പ്രേക്ഷകർക്ക് വേണ്ടി നിർമ്മിച്ചതാണ്, അതെ... അവർക്കത് ഇഷ്ടമാണ്...’
അതുകൊണ്ട് നന്ദി.... ഇന്നത്തെ വിജയത്തിൽ ഞങ്ങളുടെ പുഞ്ചിരികൾ കണ്ടുമുട്ടുന്നു അല്ലെങ്കിൽ മറ്റെന്തെങ്കിലും നിങ്ങൾ കാരണമാണത്...’’ രാശ്മിക കുറിച്ചു.
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമല്‍ എന്ന ചിത്രത്തില്‍ രണ്‍ബീറിന്റെ നായികയായി എത്തിയത് രശ്മികയായിരുന്നു. സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണ അവതാരകനായുള്ള ടോക് ഷോയില്‍ രാശ്മികയും രണ്‍ബീറും എത്തിയിരുന്നു. ആ ഷോയില്‍ വച്ച് സംവിധായകന്റെ ഫോണില്‍ വിജയ് ദേവരകൊണ്ടയെ വിളിച്ച് രശ്മിക സംസാരിച്ചതും, അപ്പോഴുള്ള അവരുടെ സംസാരത്തിന്റെ രീതിയും പ്രണയത്തിന്റെ അഭ്യൂഹങ്ങള്‍ കൂടി. രാശ്മികയോട് സംസാരിക്കുമ്പോള്‍ ‘ഹൈ രേ, വാട്ട്സ് അപ്പ്’ എന്ന് വിജയ് ചോദിക്കുന്നതും അതു കേട്ട് രാശ്മിക നാണിക്കുന്നതും ഫോണ്‍ സ്പീക്കറിലാണെന്നു പറയുന്നതും വീഡിയോയിലുണ്ട്.
തന്റെ ഫോണിലെ വിജയ് യുടെ കോണ്ടാക്ട് നെയിം രാശ്മിക മാറ്റുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ്. ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഇവരുടെ ജോഡി കുറച്ചുകൂടി ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒരുമിച്ച് അഭിനയിച്ചത്. ഏതായാലും പ്രേക്ഷകരുടെ ഇഷ്ട പ്രണയ ജോഡികള്‍ ഒന്നാകാന്‍ പോകുന്നു എന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
Ranbir asking rashmika to change contact for Vijay was hilarious pic.twitter.com/EcgK1b7V1P
— Ishiiiiii (@Ishibishiii) November 24, 2023






