
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങിയ താരമാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ലഹങ്കയില്‍ അതിസുന്ദരിയാണ് താരം. ബെയ്ജ് നിറത്തിലുള്ള ഫുള്‍ സ്കെര്‍ട്ടും ടോപ്പുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഹാഫ് സ്ലീവിലുള്ള ക്രോപ്പ് ടോപ്പും സ്കെര്‍ട്ടും താരത്തിന് ന്നായി ഇണങ്ങുന്നു. ടോപ്പിലും പാവാടയിലും ഹാന്റ് എംബ്രോയിഡറിയാണ് നല്‍കിയിരിക്കുന്നത്. ബനാറസി ലഹങ്കയില്‍ ഹാന്റ് ക്രാഫ്റ്റ് ആണ് നല്‍കിയിരിക്കുന്നത്.
ലഹങ്കയ്ക്ക് മാച്ചാകുന്ന തീടിയിലുള്ള ആക്സസറീസ് ആണ് താരം തിരഞ്ഞെടുത്തിരിക്കുന്നത്. ഒരു കൈയ്യില്‍ വളയും ഒരുകൈയ്യില്‍ ബ്രേസ്ലേറ്റും അണിഞ്ഞിട്ടുണ്ട്. പച്ച നിറത്തിലുളള മുത്തുകള്‍ വച്ച ലോങ്ങ് മാലയും മാലക്ക് ചേര്‍ന്ന കമ്മലുമിട്ടാണ് സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.






