
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന് ഗുരുതര രോഗമെന്ന് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട്. നട്ടെല്ലിലാണ് രോഗം. ഇദ്ദേഹത്തിന് നട്ടെല്ല് സ്വയം പൊടിഞ്ഞു പോകുന്ന രോഗമെന്നാണ് വിവരം. ഇത് നിമിത്തം സുഷുമ്നാ നാഡിയിൽ മാറ്റങ്ങളുണ്ടാവുന്നതായും കഴുത്തും നടുവും രോഗബധിതമാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഈ മെഡിക്കൽ റിപ്പോര്‍ട്ടും എം ശിവശങ്കറിന്റെ ജാമ്യേപക്ഷ പരിഗണിക്കുമ്പോൾ കോടതി പരിഗണിക്കും. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ എജുക്കേഷൻ ആന്റ് റിസര്‍ച്ചി ലെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്.
മെഡിക്കൽ റിപ്പോര്‍ട്ടിൽ ശിവശങ്കറിന് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണെന്ന് പറയുന്നു. തെന്നിയും അല്ലാതെയുമുള്ള വീഴ്ചകൾ സംഭവിക്കരുത്, കഴുത്തും നടുവും വളയ്ക്കരുത്, ഭാരം എടുക്കാനോ, ഏറെ നേരം നിൽക്കാനോ പാടില്ലെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു.






