
പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ മൂക്കിനു പരുക്കേറ്റ് നടന് സിജു വില്‍സണ്‍. മൂക്കിന് പറ്റിയ പരുക്കിന് പ്രഥമ ശുശ്രൂഷ നേടുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് സിജു വില്‍സണ്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്.
ഫൈറ്റ് സീക്വന്‍സ് ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റതെന്നും സിനിമകളിലെ സംഘട്ടനങ്ങള്‍ താന്‍ എപ്പോഴും ആസ്വദിക്കാറുണ്ടെന്നും സിജു പറയുന്നു. ‘ആശാന്റെ മൂക്കിടിച്ചു പരത്തി’-എന്നായിരുന്നു താരം വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷന്‍.
എന്റെ സിനിമകളില്‍ ഫൈറ്റിങ്ങ് സീക്വന്‍സുകള്‍ ചെയ്യാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു കാരണം ഇത് സിനിമകളുടെ ഏറ്റവും മികച്ച ഭാഗങ്ങളിലൊന്നായി എനിക്ക് തോന്നുന്നു. ഞാന്‍ അത് ശരിക്കും ആസ്വദിക്കുന്നു. ചില സമയങ്ങളില്‍ എനിക്ക് പരുക്കേല്‍ക്കാറുണ്ട് പക്ഷേ വേദനയും ഇതിന്റെ ഭാഗമാണ് എന്ന് പറഞ്ഞ് ഞാന്‍ എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യാറുണ്ട്. റിസ്ക് എടുക്കുന്നത് ഒരിക്കലും നിര്‍ത്തരുത്. പുതിയ ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുക. ഒരു മികച്ച ഫൈറ്റ് കൊറിയോഗ്രാഫി സൃഷ്ടിച്ചതിനു സില്‍വ മാസ്റ്ററിന് നന്ദി- സിജു വില്‍സണ്‍ കുറിച്ചു.
നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സിജു ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുകയാണ്.






