
ബോളിവുഡ് താരദമ്പതികളായ അജയ് ദേവ്ഗണിന്റെയും കജോളിന്റെയും മകള്‍ നൈസ ദേവ്ഗണിന്റെ സിനിമ അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ്. ആരാധകര്‍. കജോളിനെപ്പോലെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടാന്‍ നൈസയ്ക്കും കളിയുമെന്നാണ് കണക്കുകൂട്ടലുകള്‍. എന്നാല്‍ ഇതുവരെ മകളുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് മാതാപിതാക്കളായ അജയ് യോ കജോളോ മനസ് തുറന്നിട്ടില്ല. നിലവില്‍ പഠനത്തിരക്കുകളിലാണ് നൈസ.
ഇതിനിടയിലും ഫാഷന്‍ ലോകത്ത് തന്റെ ശ്രദ്ധ പതിപ്പിക്കാന്‍ നൈസയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അമ്മ കജോളിനൊപ്പം ബ്ലാക്ക് ഔട്ട്ഫിറ്റിലുളള നൈസയുടെ ഫോട്ടോഷൂട്ട് ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ ലെഹങ്കയില്‍ തലളങ്ങുകയാണ് നൈസ.
പിങ്ക് നിറത്തിലുളള ഈ ലെഹങ്കയുടെ വില ആറു ലക്ഷത്തോളം രൂപയാണ്. ജോര്‍ജറ്റ് തുണിയില്‍ നെയ്തെടുത്ത ലെഹങ്ക നിറയെ സില്‍വര്‍ നിറത്തിലഒളള സീക്വിന്‍ വര്‍ക്കുകള്‍ നിറഞ്ഞതാണ്. കാപ് സ്ലീവുകളും വൈഡ് നെക്കുമുളള ബ്ലൗസാണ് ഈ ലെഹങ്കയുടെ ഹൈലൈറ്റ്. ഇതിനൊപ്പം സീക്വിന്‍ വര്‍ക്കുകള്‍ നിറഞ്ഞ ദുപ്പട്ട കൂടി ചേരുന്നതോടെ നൈസയുടെ ലുക്ക് പൂര്‍ണമാകുന്നു.
ഈ ഫോട്ടോഷൂട്ടില്‍ നിന്നുളള ചിത്രങ്ങള്‍ മനീഷ് മല്‍ഹോത്രയും കജോളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. പിങ്ക് നിറവുമായുളള ഇഷ്ടം രണ്ടാം വയസ് മുതല്‍ തുടങ്ങിയതാണെന്നും 20 ാം വയസിലും സുന്ദരിയായിരിക്കുന്നുവെന്നും കജോള്‍ ചിത്രങ്ങള്ക്കൊപ്പമുളള കുറിപ്പില്‍ പറയുന്നു. മനീഷ് മല്‍ഹോത്രയ്ക്ക് നനന്ദി എന്നും കജോള്‍ കുറിച്ചിട്ടുണ്ട്.






