വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷം പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് റോഡ് സുരക്ഷയെ കുറിച്ചുള്ള ആശങ്കവര്ദ്ധിപ്പിച്ചിരിക്കുന്നത്. സംഭവം എന്താണന്നല്ലേ? നഗരത്തിന് മധ്യത്തിലൂടെ ഒരു കൊച്ചുകുട്ടി കാര്‍ ഓടിക്കുന്ന വീഡിയോയാണ് വന്‍ ചര്‍ച്ചയാകുന്നത്. വീഡിയോ വൈറലായതോടെ സാമൂഹിക മാധ്യമങ്ങളില്‍ റോഡ് സുരക്ഷയെ കുറിച്ചും റോഡ് സുരക്ഷയ്ക്കായി രാജ്യത്ത് നടപ്പാക്കിയ നിയമങ്ങളെ ജനങ്ങള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതിനെ കുറിച്ചുമെല്ലാം ആളുകള്‍ ആശങ്കപ്പെട്ടു.
@Sagay Raj P എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം ഇങ്ങനെ കുറിച്ചു,' പ്രിയപ്പെട്ട സര് എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം വ്യക്തമായ നിയമ ലംഘനത്തിന് സാക്ഷിയായി - ചക്രത്തിന് പിന്നില്‍ നിന്ന് ഒരു കുട്ടി കാര്‍ ഓടിക്കുന്നു.' ഒപ്പം അദ്ദേഹം ബംഗളൂരു സിറ്റി പോലീസ്, ട്രാഫിക്ക് പോലീസ് എന്നിവരെ വീഡിയോ ടാഗ് ചെയ്തു. ഒപ്പം മഹീന്ദ്ര ഥാറിന്റെ നമ്പറും അദ്ദേഹം പങ്കുവച്ചു.
പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു കടയുടെ മുന്നിലായി നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഥാര്‍ കാണാം. വാഹനത്തില്‍ സ്റ്റിയറിംഗിന് മുന്നിലായി ഒരു കൊച്ചു കുട്ടി ഇരിക്കുന്നതും കാണാം. അല്പ നിമിഷത്തിന് ശേഷം നിര്‍ത്തിയിട്ട കാര്‍ പതുക്കെ നീങ്ങി പ്രധാന റോഡിലേക്ക് കടക്കുന്നതോടെ വേഗം കൂട്ടുകയും ചെയ്യുന്നു. ഇതിനിടെ കുട്ടിയുടെ സമീപത്തായി ഒരാള്‍ ഇരിക്കുന്നതും ഇടയ്ക്ക് വീഡിയോയില്‍ കാണാം.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. നിരവധി പേര് വീഡിയോയ്ക്ക് തങ്ങളുടെ അഭിപ്രായമെഴുതാനെത്തി. വീഡിയോയ്ക്ക് താഴെ ഒരു രസികനെഴുതിയത്, 'അവന് ചക്രത്തിന്റെ പുറകിലായിരുന്നില്ല, സ്റ്റിയറിംഗില്‍ പിടിച്ച് ഈ പിതാവിന്റെ (അനുമാനം) മടിയിലായിരുന്നു.... കുട്ടികളുള്ള ഒരാള്‍ അവിടെ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെടും...' എന്നായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ മഹീന്ദ്രാ ഥാറിന്റെ ഉടമയില്‍ നിന്നും പിഴ ഈടാക്കിയെന്നും പറഞ്ഞ് ചില ചിത്രങ്ങളും പങ്കുവയ്ക്കപ്പെട്ടു. ഇത്തരം കുറ്റങ്ങളെ ക്രിമിനല്‍ കുറ്റമായി പരിഗണിക്കണമെന്നും രക്ഷിതാക്കള്‍ക്ക് നല്ലൊരു ഡോക്ടറെ കൊണ്ട് കൌണ്സിലിംഗ് നടത്തണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Comments