പരുക്കേറ്റ ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാന്‍ ലൂണയ്ക്ക് പകരക്കാരനായി
ലിത്വാനിയന്‍ ക്യാപ്റ്റന്‍ ഫെഡോര്‍ സെര്‍നിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ. സീസണ് അവസാനിക്കുന്നത് വരെ താരവുമായി കരാറിലായതായി ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഉടന്‍ തന്നെ മെഡിക്കല്‍ പൂര്‍ത്തിയായി താരം ടീമിനൊപ്പം ചേരും.
32കാരനായ മുന്നേറ്റ താരമാണ് ഫെഡോര്‍ സെര്‍നിച്ച്. മുന്നേറ്റ നിരയിലെ വിവിധ പൊസിഷനുകളില്‍ കളിക്കാന്‍ കഴിവുള്ള ഫെഡോര്‍ സൈപ്രസ് ക്ലബ് എഎഎല്‍ ലിമസോളിലാണ് അവസാനമായി കളിച്ചത്. ലിത്വാനിയന്‍ ടീമില്‍ 2012 മുത്ല# കളിക്കുന്ന താരം ടീമിനായി 82 മത്സരത്തില്‍നിന്ന് 12 ഗോളുകള്‍ നേടിയട്ടുണ്ട്.
അതേ സമയം പുതുവത്സരത്തില്‍ സൂപ്പര്‍ കപ്പില്‍ സൂപ്പര്‍ ഫോമിലെറങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സ് വിജയം നേടി. ഗ്രൂപ്പ് ബിയില്‍ ഐലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.






