ന്യൂഡല്‍ഹി; ആറ് മാസം പ്രായമുള്ള കുഞ്ഞുമായി 16 ാം നിലയില്‍ നിന്ന് ചാടി യുവതി ജീവനൊടുക്കി. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം.
ലാ റെസിഡന്ഷ്യ സൊസൈറ്റിയിലെ ടവര്‍ 2 ല്‍ നിന്ന് വലിയ സബ്ദം കേട്ടെത്തിയ സുരക്ഷ ജീവനക്കാരാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെയും കുഞ്ഞിനെയും കണ്ടത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ ഇരുവരും മരിച്ചിരിന്നു. പോലീസില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു.
യുവതി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നതായി ബന്നുക്കള് പറഞ്ഞു. യുവതി വിവാഹിതയാകുന്നത് 2021 ലാണ്. കുഞ്ഞിനെ പ്രസവിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുള്ളതായും വിഷാദ രോഗം ബാധിച്ചിരുന്നതായും യുവതിയുടെ സഹോദരന് പറഞ്ഞതായി പോലീസ് സ്റ്റേഷന് എസ് എച്ച് ഒ അരവിന്ദ് സിങ് പറഞ്ഞു.






