
മണി രത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന കമല്ഹാസന് ചിത്രം 'തഗ് ലൈഫി'ല്‍ ഐശ്വര്യ ലക്ഷ്മിയും. മലയാളത്തില്‍ നിന്ന് പ്രിയതാരം ദുല്‍ഖര്‍ സല്‍മാനും ജോജു ജോര്‍ജും ചിത്രത്തിലുള്ള കാര്യം നേരത്തെ ഔദ്യോഗികമായി നിര്‍മ്മാതാക്കള്‍ സ്ഥിതീകരിച്ചിരുന്നു
മണി രത്നത്തിന്റെ നിര്‍മ്മാണ കമ്പനിയായ മദ്രാസ് ടാക്കീസ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജയം രവി, തൃഷ,ഗൗതം കാര്‍ത്തിക്ക് ,എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.മണി രത്നവും കമല്‍ ഹാസനും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
സന്തോഷവാര്‍ത്ത ഐശ്വര്യ ലക്ഷ്മിയും ആരാധകരുമായി പങ്കുവച്ചിരുന്നു.'വീണ്ടും എന്റെ ഗുരുവിനൊപ്പം, ഞങ്ങളുടെ രംഗരായ ശക്തിവേല്‍ നായ്ക്കറെ കാണാനും തഗ് ലൈഫ് ടീമിനൊപ്പം ചേരാനും കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്'.എന്നായിരുന്നു തഗ് ലൈഫിലെ കാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ച് ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നേരത്തെ മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലും ഐശ്വര്യ ഒരു സുപ്രധാന വേഷത്തിലെത്തിയിരുന്നു.
രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. എ ആര് റഹ്മാനാണ് ചിത്രത്തിലെ സംഗീത സംവിധായകന്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറില്‍ കമല്ഹാസന്, മണിരത്നം, ആര് മഹേന്ദ്രന്, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.






