
കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലന്റെ് അറസ്റ്റില്‍ പ്രതിക്ഷേധിച്ച് കണ്ണൂരില്‍ സിവില്‍ സ്റ്റേഷന് മുന്നിലാണ് സംഘര്‍ഷം നടന്നത്. കളക്ടറേറ്റിലേയക്ക് കടക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു.
ഇത് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യത് നീക്കം ചെയ്യുകയാണ് . യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലക്ഷ്യം വെച്ച് ആക്രമിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി പറഞ്ഞു.
അതേ സമയം കോട്ടയത്തും യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിലവില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോവാതെ പ്രവര്‍ത്തകര്‍ കൂട്ടം കുടി നില്‍ക്കുകയാണ്.






