മുംബൈ: ഓഹരി വിപണി ചരിത്ര നേട്ടത്തില്‍. സെന്‍സെക്സ് എക്കാലത്തേയും ഉയര്‍ന്ന നിലയിലെത്തി. 12.36 ഓടെ സെന്‍സെക്സ് 1.31 ശതമാനം ഉയര്‍ന്ന 72,661ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 1.22% ഉയര്‍ന്ന് 21,911ലെത്തി. ഐ.ടി സര്‍വീസസ് മേഖലയിലാണ് ഏറ്റവും മുന്നേറ്റം.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് 4.3% ഉയര്‍ന്നു. ഇന്‍ഫോസിസ് 7 ശതമാനവും മുന്നേറി. മൂന്നാംപാദരത്തില് പ്രതീക്ഷിച്ച വരുമാനത്തേക്കാര് വലുതാണ് നേട്ടം. ഐ.ടി സൂചികയില്‍ മാത്രം അഞ്ച് ശതമാനമാണ് മുന്നേറ്റമുണ്ടായിരിക്കുന്നത്.
ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, വിപ്രോ, എച്ചസിഎല്‍ടെക് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയവ. 3% മുതല്‍ 7% വരെയാണ് നേട്ടമുണ്ടാക്കിയത്.
അമേരിക്കന്‍ വിപണി വ്യാഴാഴ്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏഷ്യന്‍, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് വിപണികളെല്ലാം നേട്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 1.82% ഉയര്‍ന്ന് 78.82 ഡോളറിലെത്തി.






