
ന്യൂഡല്ഹി: പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില് പാര്ട്ടിയില് നിന്നും തന്നെ മാറ്റി നിര്ത്തിയതായും അവഗണിച്ചതായും സിപിഎം പോളിറ്റ് ബ്യൂറോ അംഗവും വനിതാനേതാവുമായ ബൃന്ദാ കാരാട്ട്. തന്റെ സ്വതന്ത്ര വ്യക്തിത്വത്തെയോ കമ്യൂണിസ്റ്റ്, സ്ത്രീ എന്ന സ്വത്വത്തെയോ അംഗീകരിച്ചില്ലെന്നും അതെല്ലാം പ്രകാശ്കാരാട്ടിന്റെ ഭാര്യ എന്ന എന്നതുമായി കൂട്ടിക്കുഴച്ചെന്നും പറഞ്ഞു.
'ആന് എജുക്കേഷന് ഫോര് റിത' എന്നാണ് പുസ്തകത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 'ബീയിംഗ് എ വുമണ്' എന്ന അദ്ധ്യായത്തില് ഡല്ഹിക്ക് പുറതത് മറ്റു സംഘടനകളിലും പാര്ട്ടിയിലും ചുമതലകള് ഏറ്റെടുത്ത കാലത്ത് തന്റെ സ്വത്ത്വത്തെ പ്രകാശ് കാരാട്ടിന്റെ ഭാര്യ എന്ന രീതിയിലാണ് പരിഗണിക്കപ്പെട്ടത് എന്ന് പറയുന്നു. ദുഷ്ടലാക്കോടെ മാധ്യമങ്ങളില് ഗോസിപ്പുകള് ചമച്ചിരുന്ന കാലത്ത് സഖാക്കളുമായുള്ള ബന്ധത്തില് കൂടുതല് ബോധവതിയാകാന് നിര്ബ്ബന്ധിതയായെന്നും പറഞ്ഞിട്ടുണ്ട്.
1975 മുതല് 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്മ്മക്കുറിപ്പുകളുടെ സംയോജനമാണ് പുസ്തകം. സംയോജിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്ശങ്ങള്.എന്നാണ് പുസ്തകത്തിന്റെ പേര്. നിരന്തരം സ്ത്രീകള് അവഗണിക്കപ്പെടുന്നുവെന്ന് പാര്ട്ടിയില് പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുന്കാല അനുഭവങ്ങള് പുസ്തകത്തില് എഴുതിയിരിക്കുന്നത്.
നേരത്തെ കൊല്ക്കത്ത പാര്ട്ടി കോണ്ഗ്രസില് നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്ട്ടി കമ്മിറ്റികളില് സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയില് പാര്ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല് ബൃന്ദയുടെ ആവശ്യം പിന്നീട് പാര്ട്ടിയില് പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.
ആണവകരാറിനെതിരെ കോണ്ഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് 'പതി പത്നി ഓര് വോ' എന്ന സിനിമാപ്പേരിനോട് ചേര്ത്ത് വെച്ചാണ് തന്നെ വായിച്ചതെന്നും പറയുന്നു. അന്ന് പാര്ട്ടി പിബിയില് ഇവര്ക്ക് പിന്തുണ നല്കിയത് കേരളത്തില് നിന്നുള്ള പിബി അംഗമായ എസ് രാമചന്ദ്രന് പിള്ളയായിരുന്ന എന്നും പുസ്തകത്തില് ബൃന്ദ സൂചിപ്പിക്കുന്നുണ്ട്.







Comments