തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റേഴായ അന്‍പറിവ് സംവിധായകരാവുന്നു. കമല്‍ ഹാസനാണ് ചിത്രത്തില്‍ നായകനാവുന്നത്. രാജ് കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും മഹേന്ദ്രനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കമല്‍ ഹാസന് തന്നെയാണ് വിവരം എക്സിലൂടെ പങ്കുവെച്ചത്.
കഴിവുതെളിയിച്ച രണ്ട് പ്രതിഭകളെ കമല്ഹാസന് 237ന്റെ സംവിധായകരായി ചേര്‍ക്കുന്നതില്‍ അഭിമാനം കൊളളുന്നു. അന്‍പറിവ് മാസ്റ്റേഴ്സ്, രാജ്കമല് ഫിലിംസ് ഇന്റനാഷ്നലിലേക്ക് വീണ്ടും സ്വാഗതം എന്നായിരുന്നു കമല്ഹാസന് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചത്. . ഒരു അനൗണ്‍സ്മെന്റ് വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്.

ഇത് ജീവിതത്തിലെ ഏറ്റവും വലിയ അവസരങ്ങളിലൊന്നാണെന്നും തങ്ങളുടെ ഏറ്റവും മികച്ചത് തന്നെ താരന് ശ്രമിക്കുമെന്നും ഈ ട്വീറ്റിന് മറുപടിയായി അന്‍പറിവ് കുറിച്ചു.
ഒടുവില്‍ പുറത്തു വന്ന കമല്‍ ഹാസന് ചിത്രം വിക്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയതും ഇരട്ട സഹോദരങ്ങളായ അന്‍പറിവായിരുന്നു. 2012 മലയാള ചിത്രം ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ സ്റ്റണ്ട് കൊറിയോഗ്രഫി ആരംഭിച്ച അന്‍പറിവ് കെ.ജി.എഫ്, കൈതി, ഡോക്ടര്‍, ബീസ്റ്റ്, ലിയോ, ആര്.ഡി.എക്സ്, സലാര്‍ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിലെ തന്നെ മുന്‍നിര സ്റ്റണ്ട് മാസ്റ്റേഴ്സായിരുന്നു.
പ്രഭാസ് ചിത്രം കല്‍ക്കി 2829, കമല്‍ ഹാസന് ചിത്രങ്ങളായ ഇന്ത്യന്‍ 2, തഗ് ലൈഫ്, രജിനികാന്ത് ചിത്രം വേട്ടയന്, രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചര്‍ എന്നിവയാണ് അന്‍പറിവ് മാസ്റ്റേഴ്സിന്റെ പുതിയ പ്രൊജക്ടുകൾ.

Comments