
അഹമ്മദാബാദ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പ് കമ്പനിയായ സ്വിച്ച് മോട്ടോകോര്‍പ്പിന്റെ പുതിയ CSR 762 മോഡലാണ് ഇന്ത്യന്‍ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയെ കൈയിലെടുക്കാന്‍ എത്തുന്നത്. ധാരാളം പുതുമകളുമായാണ് മോഡലിന്റെ വരവ് എന്നതാണ് ഹൈലൈറ്റ്. ഇന്ത്യയിലെ അറിയപ്പെടുന്ന ഇലക്ട്രിക് സൈക്കിള്‍ നിര്‍മാതാക്കളില്‍ ഒരാളാണ് സ്വിച്ച് മോട്ടോകോര്‍പ് പ്രൈവറ്റ് ലിമിറ്റഡ്. ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡിന്റെ ടൂവീലര്‍ വിപണിയിലേക്കുള്ള വരവാണ് CSR 762 അടയാളപ്പെടുത്തുന്നത്.
CSR 762 ഇ-ബൈക്കിന് 1,89,999 രൂപയാണ് എക്സ്ഷോറൂം വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. രൂപത്തിലെ വെറൈറ്റി ലുക്ക് തന്നെയാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 100 കോടി രൂപയിലധികം മുതല്‍ മുടക്കിലാണ് തങ്ങളുടെ പുതിയ ഇലക്ട്രിക് ബൈക്ക് വികസിപ്പിച്ചെടുത്തതെന്നും 'ഗുണനിലവാരത്തിലും പെര്‍ഫോമന്‍സിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന തരത്തില്‍ സൂക്ഷ്മമായി തന്നെയാണ് വാഹനം രൂപകല്പന ചെയ്തിരിക്കുന്നതെന്നും സ്വിച്ച് മോട്ടോകോര്‍പ് പ്രൈവറ്റ് ലിമിറ്റഡ് പറയുന്നു.
ധാരാളം കട്ടുകളും ക്രീസുകളും ഉപയോഗിച്ച് സ്പോര്ട്ടിയറാക്കാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. സ്വിച്ച് CSR 762 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ മൊത്തത്തിലുള്ള അപ്പീല്‍ തികച്ചും ബോക്സിയാണ്. ക്വാഡ്രിലാറ്ററല്‍ ഹെഡ്ലൈറ്റിന് ഇന്റഗ്രേറ്റഡ് എല്‍ഇഡി ബള്‍ബുകളും ഡിആര്‍എല്‍ ഘടകങ്ങളും ലഭിക്കുന്നുണ്ട്. അള്‍ട്രാവയലറ്റ് ഉല്പന്നങ്ങള് പോലെ ഒരു ഹൈബ്രിഡ് ഫെയറിംഗ് ഡിസൈനാണ് ഇതിലും മുന്നോട്ടു കൊണ്ടുപോവുന്നത്. സ്കാര്‍ലെറ്റ് റെഡ്, മോള്‍ട്ടന്‍ മെര്‍ക്കുറി (സില്‍വര്‍), ബ്ലാക്ക് ഡയമണ്ട് എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വാങ്ങാനാവുന്നത്.
11/80 ഫ്രണ്ട്, 140/70 റിയര്‍ സെക്ഷന്‍ ടയറുകളില്‍ പൊതിഞ്ഞ 17 ഇഞ്ച് അലോയ് വീലുകള്‍, കോംബി ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് സ്വിച്ച് CSR 762 ഇലക്ട്രിക് ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നത്. 155 കിലോഗ്രാം മാത്രം ഭാരമുള്ള ഇലക്ട്രിക് ബൈക്കിന് പരമാവധി 10 kW (13.4 bhp) പവറില്‍ 56 Nm torque വരെ ഉത്പാദിപ്പിക്കാനാവും. ചെയിന്‍ ഡ്രൈവ് മോഡലായ വാഹനത്തിന് ഒറ്റ ചാര്‍ജില്‍ 190 കിലോമീറ്റര്‍ റേഞ്ച് വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം പരമാവധി വേഗം 120 കിലോമീറ്ററായാണ് നിശ്ചയിച്ചിരിക്കുന്നത്.






