
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി. കോയ്യോട് സ്വദേശി ഹർഷാദ് ആണ് തടവ് ചാടിയത്. മയക്ക് മരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ഹർഷാദ്. കണ്ണവം പോലീസ് എടുത്ത കേസിൽ 2023 സെപ്റ്റംബർ മുതൽ ശിക്ഷയില്‍ കഴിയുകയായിരുന്നു ഹർഷാദ്.
ഇന്ന് രാവിലെ 6.45നു പത്രക്കെട്ട് എടുക്കാൻ പോയ ഹർഷാദ് അതിവിദഗ്ധമായി ജയിൽ ചാടി പോയത്. ബൈക്കിന്റെ് പിന്നിൽ കയറി കടന്നുകളയുകയായിരുന്നു. മയക്കുമരുന്ന് കേസിൽ 10 വർഷം തടവിനാണ് ഹർഷാദ് ശിക്ഷിക്കപ്പെട്ടത്.






