
മനോഹരമായ ചിത്രങ്ങള് ക്യാമറിയിലൂടെ ഒപ്പിയെടുക്കാന് ഇഷ്ടമില്ലാത്തവരായി ആരും കാണില്ല. എന്നാല് ഒരു ചിത്രത്തിന് വേണ്ടി സാധാരണയായി ഒന്നോ രണ്ടോ ദിവസമോ അതുമല്ലെങ്കില് ഒരാഴ്ചയോ ഒക്കെ ആളുകള് കാത്തിരിക്കാറുണ്ട്. എന്നാല് ഒരു ചിത്രം ക്യാമറയില് പകര്ത്താന് ആരെങ്കിലും വര്ഷങ്ങളോളം കാത്തിരിക്കാറുണ്ടോ? സാധ്യത കുറവാണ്. എന്നാല് ഇറ്റാലിയന് ഫോട്ടോഗ്രാഫര് വലേരിയോ മിനാറ്റോ തന്റെ പ്രിയപ്പെട്ട ചിത്രം പകര്ത്താന് കാത്തിരുന്നത് ആറ് വര്ഷമാണ്. കാരണം ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ചിത്രം പകര്ത്തുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം കാത്തിരുന്നത് ഒന്നും രണ്ടുമല്ല ആറ് വര്ഷമാണ്.
ആറ് വര്ഷത്തെ പ്രയത്നത്തിനൊടുവില് അദ്ദേഹം തന്റെ ആഗ്രഹം പോലെ തന്നെ 'ഈ ദശകത്തിലെ ഏറ്റവും മികച്ച ചിത്രം', പകര്ത്തി കഴിഞ്ഞു. ഈ നേട്ടത്തിനായി ചന്ദ്രന്റെ സഞ്ചാരപദവും കാലാവസ്ഥാ മാറ്റങ്ങളുമെല്ലാം പഠിക്കേണ്ടി വന്നു ഈ ഫോട്ടോഗ്രാഫര്ക്ക്. ഇപ്പോഴിതാ നാസയെ പോലും വിസ്മയ്പ്പിക്കുന്ന ഒരു ചിത്രവുമായെത്തിയിരിക്കുകയാണ് വലെറിയോ. 2023 ഡിസംബര് 15 -ന് രാത്രി 6.52 -നാണ് വലെറിയ വര്ഷങ്ങളോളം കാത്തിരുന്ന ആ ഷോട്ട് ക്യാമറയില് പതിഞ്ഞത്. ചാന്ദ്ര വിന്യാസത്തിന്റെ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ടൂറിനിലെ സുപെര്ഗ ബസിലിക്കയുടെ ഗോപുരവും പിന്നില് മോന്റെ വിസോ മലനിരകളും അതിന് പിന്നിലായി ചന്ദ്രനും വരുന്ന മാജിക്കല് ഫ്രെയിമാണ് ഇറ്റാലിയന് ഫോട്ടോഗ്രാഫര് പകര്ത്തിയത്. ഡിസംബറില് നാസയുടെ 'അസ്ട്രോണമി പിക്ചര് ഓഫ് ദി ഡേ' അവാര്ഡും ഈ ചിത്രം അദ്ദേഹത്തിന് നേടിക്കൊടുത്തു.
നാസ സോഷ്യല് മീഡിയയില് പങ്കുവെച്ച ഈ ചിത്രത്തിന് മൂന്ന് ലക്ഷത്തിന് മുകളില് ലൈക്കുകള് ലഭിച്ചു കഴിഞ്ഞു. ഇതിന്റെ ടൈം ലാപ്സ് വിഡിയോയും വലെറിയോ സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തിരുന്നു. ഏറെ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് നെറ്റിസണ്സ് അദ്ദേഹത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. ഇന്നോളം കണ്ടതില്വെച്ച് ഏറ്റവും മനോഹരമായ ചിത്രം എന്നാണ് അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് സോഷ്യല് മീഡിയയില് നിറയുന്ന കമന്റുകളില് കൂടുതലും.







Comments