
മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘മലൈക്കോട്ട വാലിബനു’ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം. സിനിമയുടെ ഓരോ അപ്പ്ഡേറ്റുകളും ട്രെയിലറുകളും പോസ്റ്ററുകളുമെല്ലാം നിറഞ്ഞ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സിനിമയ്ക്ക് പുറത്ത് എന്നത് പോലെ അകത്തും ഒട്ടനവധി ആരാധകരാണ് മോഹന്‍ലാല്‍ എന്ന നടനുള്ളത്. വര്‍ഷങ്ങളായി ജനമനസ്സുകളില്‍ നേടിയെടുത്ത പ്രീതിയും ആര്‍ജ്ജിച്ചെടുത്ത സൂപ്പര്‍ സ്റ്റാര്‍ പദവിയും അഭിനയപാടവുമൊക്കെയാണ് അതിന് കാരണം. താരത്തിന്റെ മലൈക്കോട്ടൈ വാലിബന് എന്ന മോഹന്‍ലാല്‍ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ഇപ്പോഴിതാ ആ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒന്നിച്ച് അഭിനയിച്ച നടന് ഹരീഷ് പേരടിയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടുകയാണ്. ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും മോഹന്‍ലാല്‍ എന്ന് ഹരീഷ് പേരടി കുറിക്കുന്നു. നമ്മെ ഒരു പാട് വലിയ പാഠങ്ങള്‍ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാത്ത ഗുരുവാണ് മോഹന്‍ലാല്‍ എന്നും അനാവശ്യ ഉപദേശങ്ങളില്ല, വീമ്പിളക്കമില്ല, പൊങ്ങച്ചമോ ഇല്ലാത്ത ആളാണ് നടനെന്നും പേരടി കൂട്ടിച്ചേര്‍ക്കുന്നു. ‘‘കഥാപാത്രമായി ഈ മനുഷ്യനോടൊപ്പം നിൽക്കുന്ന നിമിഷങ്ങൾ അഭിനയ ജീവിതത്തിലെ അമൂല്യ നിമിഷങ്ങളാണ്...മനോഹര മുഹൂർത്തങ്ങളാണ്...അയാൾ ഒരേ സമയം മനുഷ്യനും കഥാപാത്രവുമായിരിക്കും..അനാവശ്യ ഉപദേശങ്ങളില്ല..അനുഭവങ്ങളുടെ വീമ്പിളക്കമില്ല..ഇങ്ങിനെപോയാൽ അങ്ങിനെയെത്തും എന്ന കൃത്രിമമായ മാർഗനിർദേശങ്ങളില്ല..ഞങ്ങളുടെ കാലമായിരുന്നു കാലം എന്ന പൊങ്ങച്ചമില്ല...പകരം എന്നെക്കാൾ വലിയവർ നിങ്ങളാണെന്ന് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിച്ച് നമ്മളിൽ വലിയ ആത്മവിശ്വാസം സൃഷ്ടിക്കും...പിന്നെ നമ്മുടെ മുന്നോട്ടുള്ള ചലനവും വേഗതയും താളവും ആദ്യം സന്തോഷത്തോടെ ആസ്വദിക്കുന്ന മനുഷ്യനായി അയാൾമാറും...നമ്മളിൽ നിന്ന് അകന്ന് പോയതിനുശേഷം മാത്രം നമ്മൾ അറിയും..നമ്മെ ഒരു പാട് വലിയ പാഠങ്ങൾ പഠിപ്പിച്ച് ഗുരുദക്ഷിണ വാങ്ങാതെ പിരിഞ്ഞുപോയ ഗുരുവായിരുന്നു അയാൾ എന്ന് ...മോഹൻലാൽ സാർ...പ്രിയപ്പെട്ട ലാലേട്ടൻ....’’ എന്നാണ് ഹരീഷ് പേരടി കുറിക്കുന്നത്.






