ലോകത്തിലുള്ള എല്ലാ ജോലി മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം കാണാന്‍ കഴിയുന്നുണ്ട്. ഒരിക്കല്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്ന എല്ലാ ജോലികളും ഇന്ന് സ്ത്രീകള്‍ ചെയ്യുന്നുണ്ട്. അതിലൊന്നാണ് ഡ്രൈവര്‍മാരുടെ ജോലി. ഹെവി വാഹനങ്ങള്‍ പോലും ഇന്ന് സ്ത്രീകള്‍ ഓടിക്കുന്നുണ്ട്. അവര്‍ വിമാനം പറത്തുന്നുണ്ട്. എന്നിരുന്നാല്‍ പോലും ഇവരെല്ലാം എണ്ണത്തില്‍ കുറവാണ്. എന്തായാലും, ബംഗളൂരു നഗരത്തില്‍ ഒരു പെണ് ഓട്ടോഡ്രൈവറെ കണ്ട ഒരു യുവതിയുടെ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
പോസ്റ്റില്‍ യുവതി പറയുന്നത്, 'താന്‍ ആദ്യമായി ബംഗളൂരു നഗരത്തില്‍ ഒരു വനിതാ ഡ്രൈവര്‍ ഓടിക്കുന്ന ഓട്ടോയില്‍ കയറി. അത് തനിക്ക് സന്തോഷം തരുന്നു' എന്നാണ്. ഓട്ടോയില്‍ നിന്നുള്ള ചിത്രവും യുവതി പങ്കുവച്ചിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ പോസ്റ്റ് വൈറലായി. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളും റിയാക്ഷനുകളുമായി എത്തിയത്. വനിതാ ഡ്രൈവര്‍മാരുള്ള ഓട്ടോയില്‍ കയറുന്നത് കൂടുതല്‍ സുരക്ഷിതത്വബോധം തരും എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും പ്രതികരണം. 'ചെന്നൈ ഫോറം മാളിനടുത്ത് ഇതുപോലെ ഒരു വനിതാ ഡ്രൈവറുണ്ട്. എപ്പോഴൊക്കെ താന്‍ കുടുംബത്തോടൊപ്പം അവിടെ പോകാറുണ്ടോ അപ്പോഴൊക്കെ താന്‍ അവര്‍ക്ക് വേണ്ടി തിരയാറുണ്ട്. അവര്‍ മെല്ലെയാണ് ഡ്രൈവ് ചെയ്യുന്നത്. എന്റെ മകള്‍ക്കൊപ്പം കൂട്ടുകൂടുകയും ചെയ്യും' എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.
'താന്‍ നവി മുംബൈയിലെ കോളേജില്‍ പോകുന്ന സമയത്ത് അവിടെ സ്ത്രീകള്‍ ഓടിക്കുന്ന ഓട്ടോകളുടെ പ്രത്യേക ക്യൂ ഉണ്ടായിരുന്നു. ആ ഓട്ടോകളുടെ നിറങ്ങള്‍ വ്യത്യസ്തമായിരുന്നു, ഡ്രൈവര്‍മാരെല്ലാം വളരെ സ്വീറ്റ് ആന്‍ഡ് നൈസ് ആയിരുന്നു. എന്നെയും അത് സന്തോഷിപ്പിച്ചിട്ടുണ്ടായിരുന്നു' എന്നാണ് മറ്റൊരു യൂസര്‍ കമന്റ് ചെയ്തത്.

Comments