ന്യൂഡല്‍ഹി; ഇന്ത്യയ്ക്ക് പുറത്തേക്കും യു പി ഐ പെയ്മെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായി ഗൂഗില്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പി സി ഐ ഇന്റര്‍നാഷണല്‍ പെയ്മെന്റ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു.
ഈ നടപടി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഗൂഗിള്‍ പേ വഴി പണമിടപ്പാട് നടത്തുന്നതിന്റെ ഭാഗമായിയാണ്.ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍ പി സി ഐ ഇന്റര്‍നാഷണല്‍ പെയ്മെന്റ്സ് ലിമിറ്റഡും തമ്മിലുള്ള ധാരണാപത്രത്തില്‍ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും പറയുന്നത്.വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ച് പണം അയക്കുന്നതിനും ധാരണാപത്രം ലക്ഷ്യം വയക്കുന്നുണ്ട്.






