
വളരെ കുറച്ച് ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ യുവനടിയാണ് നിരഞ്ജന അനൂപ്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ് നിരഞ്ജന. നൃത്തവീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും റീല്സുകളുമൊക്കെ താരം ഇതിലൂടെ പങ്കിടാറുണ്ട്.
നിരഞ്ജനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഷോര്‍ട്സ് ധരിച്ച് കിടിലം ലുക്കിലാണ് നിരഞ്ജന തിളങ്ങിയത്. ഒരു കാറിന് മുന്നില്‍ നിന്നാണ് നിരഞ്ജന ഫോട്ടോസ് എടുത്തിരിക്കുന്നത്.
രഞ്ജിത്ത് സംവിധാനം ചെയ്ത 'ലോഹം' എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജന മലയാള സിനിമ രംഗത്ത് കടന്നു വന്നത്. പിന്നീട് 'C/O സൈറ ബാനു' ,'പുത്തന്‍ പണം','ഗൂഢാലോചന' എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. '
ബി.ടെക്' എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥന് എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് നിരഞ്ജനയ്ക്ക് ലഭിച്ചത്.എങ്കിലും ചന്ദ്രികേ എന്ന സിനിമയിലാണ് നിരഞ്ജന നായികയായി അവസാനമായി അഭിനയിച്ചത്. ആ സിനിമയാണ് അവസാനം ഇറങ്ങിയത്. നിരഞ്ജന അഭിനയിക്കുന്ന വേറെ സിനിമകള്‍ റിലീസിന് ഒരുങ്ങുന്നുണ്ട്.






