
ആലപ്പുഴ : ഗവർണർക്ക് ആലപ്പുഴയിൽ എസ്എഫ്ഐയുടെ കരിങ്കൊടി. കായംകുളത്ത് വെച്ചാണ് എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മൂന്നിടങ്ങളിലാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ചത്.
ഹരിപ്പാട്- ചേപ്പാട് ജംഗ്ഷൻ, ഒഎൻകെ ജംഗ്ഷൻ, കായംകുളം എംഎസ്എം കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലും ഗവർണറുടെ വാഹനത്തിന് നേരെ എസ്എഫ്ഐ പ്രവർത്തകർ കരങ്കൊടി കാണിച്ചു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം ശിവപ്രസാദ് അടക്കം 8 പേർ അറസ്റ്റിൽ. എൻടിപിസി ഗസ്റ്റ് ഹൗസിൽ നിന്ന് ഓച്ചിറയിലേക്ക് പോകുമ്പോഴായിരുന്നു
കരിങ്കൊടി കാണിച്ചത്.






