
മുൻ കെടിയു വിസി സിസാ തോമസ് സുപ്രീം കോടതിയിൽ തടസഹർജി നൽകി. സിസ തോമസ് തടസ്സ ഹർജിയിൽ സർക്കാർ അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കണം എന്ന് ആവശ്യപ്പെടുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അച്ചടക്ക നടപടി റദ്ദാക്കിയിരുന്നു
ഇതിനെതിരെ സർക്കാർ അപ്പീൽ നൽകുമെന്ന് വ്യക്തമായതോടെയാണ് തടസ്സഹർജി നൽകിയിരിക്കുന്നത്. ഹർജി അഭിഭാഷകരായ കോശി ജേക്കബ്, ഉഷാ നന്ദിനി എന്നിവരാണ് ഫയൽ ചെയ്തത്.






