
കൊച്ചി : എറണാകുളം മഹാരാജാസിലെ സംഘര്‍ഷം എസ്എഫ്ഐ വിളിച്ചു വരുത്തിയതാണെന്നും ഒരു മാസത്തിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നിരവധി സംഘര്‍ഷങ്ങളാണ് നടത്തതെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവിയര്‍ പറഞ്ഞു .എസ്എഫ്ഐയുടെ ആക്രമണം നേരിട്ട ആരെങ്കിലും തിരിച്ചടിച്ചതാവാം. സംഭവത്തിലേക്ക് കെഎസ്.യുവിന്റെ പേര് വലിച്ചിഴച്ചത് അനാവശ്യമാണെന്ന് അലോഷ്യസ് പറഞ്ഞു.
മഹാരാജാസ് കോളേജിലെ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്മാന് കുത്തേറ്റ സംഭവത്തില്‍ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ. കോളേജില്‍ നടന്നത് അതി ക്രൂരമായ ആക്രമണമാണെന്നും യൂണിറ്റ് സെക്രട്ടറിയെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നും ആര്‍ഷോ പറഞ്ഞു. പരിശീലനം ലഭിച്ച ക്രിമിനലുകളാണ് ക്യാമ്പസില്‍ അതിക്രമിച്ച് കയറിയത്.
വലിയ പ്രകോപനമാണ് കുറച്ചു ദിവസമായി ക്യാമ്പസില്‍ ഉണ്ടായത്. ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ ശക്തമായ രീതിയില്‍ പ്രതിരോധം തീര്‍ക്കും. മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും ആര്‍ഷോ പറഞ്ഞു.






