
അഹമ്മദാബാദ്: രാജ്യത്തെ മദ്യ നിരോധിത സംസ്ഥാനമായ ഗുജറാത്തില്‍ മദ്യ നിര്‍മ്മാണ പ്ലാന്റിന് അപേക്ഷ. പ്രശസ്ത മദ്യ നിര്‍മ്മാണ കമ്പനിയായ എസ്ബിഎം ഗ്രൂപ്പാണ് ഇത്തരത്തില്‍ സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വൈബ്രന്റ് ഗുജറാത്ത് അന്താരാഷ്ട്ര ഉച്ചകോടിയിലാണ് ഇത്തരത്തില്‍ അപേക്ഷ വച്ചിരിക്കുന്നത്.
ഉരളക്കിഴങ്ങ് വാറ്റി സ്പിരിറ്റുണ്ടാക്കുന്ന പ്ലാന്റ് നിര്‍മ്മിക്കുന്ന പദ്ധതിക്കാണ് എഎസ്ബിഎം ഗ്രൂപ്പ് അഹമ്മദാബാദിനടത്തുള്ള പ്രദേശത്ത് സ്ഥലം കണ്ടെത്തിയത്. ഏകദേശം 150 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് കമ്പനി കണ്ടുവച്ചിരിക്കുന്നത്. ഇത് നിര്‍മ്മിക്കുന്നതിനായി 5000 കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.
സ്പിരിറ്റ് നിര്മ്മാണത്തിനായുപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളും കേടാകാതെ സൂക്ഷിക്കുന്നതിന്ന കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള സംവിധാനവും ഇതിനോടൊപ്പം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇതിന് അനുമതി തേടി അഗ്രോ ഫൂഡ് പ്രൊസസിങ്ങ് മേഖലയ്ക്കും മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ട്.




