
കഴിഞ്ഞ രണ്ടു ദിവസമായി സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് താരങ്ങൾ എത്തിയതാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആകുന്നത്. മലയാളത്തില്‍ ഒരു കാലത്ത് സൂപ്പര്‍നായികയായി തിളങ്ങി നിന്ന താരസുന്ദരിയായ സുകന്യയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ നിരവധി സൂപ്പര്‍ താരങ്ങളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. ഓര്‍ത്തിരിക്കുന്ന ഒരുപാട് സിനിമകളും മുഹൂര്‍ത്തങ്ങളും സുകന്യ സമ്മാനിച്ചിട്ടുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ സിനിമകള്‍ക്ക് പുറമെ നിരവധി പരമ്പരകളിലും സുകന്യ അഭിനയിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭിനയത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് താരം. മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ അത്രയും ആക്ടീവ് അല്ലാത്തത് കൊണ്ട് നടിയെ കുറിച്ചുള്ള കാര്യങ്ങളൊന്നും പുറത്ത് വരാറുമില്ല. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വളരെ സിംപിളായി ഒരു ചുരിദാറും ഹാന്‍ബാഗും മാത്രം പിടിച്ചായിരുന്നു താരം വന്നത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കൂടെ അമ്പലത്തിലൂടെ നടന്ന് നീങ്ങുന്ന സുകന്യയെ വീഡിയോയിൽ കാണാം. "നല്ലൊരു വിവാഹജീവിതം ആശംസിക്കുന്നു. എല്ലാ പ്രാർത്ഥനകളും... എപ്പോഴും കുടുംബത്തോടൊപ്പം സന്തോഷവും ഉണ്ടാകട്ടെ...." എന്നാണ് ഭാഗ്യയുടെ വിവാഹത്തേക്കുറിച്ച് സുകന്യ പറഞ്ഞത്.
ഭാഗ്യലക്ഷ്മിയ്കൊപ്പം നടന്നു നീങ്ങുന്ന സുകന്യയെയാണ് വിഡിയോയിൽ കാണുന്നത്. "കുഞ്ഞുനാൾ മുതൽ കാണുന്ന കുട്ടിയല്ലേ. അവളുടെ വിവാഹത്തിൽ പങ്കെടുക്കുക എന്നത് സുരേഷ് ഗോപിയുമായുള്ള സൗഹൃദം വച്ച് നോക്കുമ്പോൾ ഒരു കടമയാണ്. ഞാൻ അവളോട് ഇന്ന് രാവിലെയും പറഞ്ഞു,' ഭാഗ്യേ എന്ന് വിളിക്കുമ്പോൾ ഞാനും വിളി കേൾക്കും എന്ന്'..." ഭാഗ്യലക്ഷ്മി വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.
വിഡിയോയ്ക്ക് താഴെ നിരവധി പേർ കമന്റുകൾ ഇടുന്നുണ്ട്. പഴയ നടി ഇപ്പോൾ എന്താ ഇങ്ങനെ, കോലമിതെന്താണെന്നും ചോദിച്ച് നിരവധി പേരാണ് സുകന്യയെ വിമര്‍ശിച്ച് കൊണ്ടാണ് പലരും എത്തിയത്. പണ്ട് ഇവരെ പോലീസ് പൊക്കിയത് അല്ലേ എന്ന കമന്റും ഉണ്ട്. എന്നാൽ അത് ഇവരല്ല എന്നാണ് ഒരു ആരാധകന്റെ കമന്റ്. തമിഴില്‍ ഇതേ പേരുള്ള ഒരു സീരിയല്‍ നടിയെ വ്യഭിചാരത്തിനു പോലീസ് പിടിച്ചിരുന്നു. തമിഴ് സീരിയല്‍ നടി സുകന്യയാണ് അത്. എന്നാല്‍ ഈ സുകന്യ ആണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ വാര്‍ത്ത കൊട്ടി ഘോഷിച്ചു. മലയാളികള്‍ എല്ലാവരും കൂടിയാണ് സിനിമാനടിയായ ഇവരുടെ തലയില്‍ അത് കെട്ടിവെച്ച് കൊടുത്തത് അങ്ങനെ നടിയ്ക്ക് ഒരുപാട് ചീത്ത പേരുമായി. അത്തരത്തില്‍ തന്നെ കുറിച്ച്റിപ്പോര്ട്ട് ചെയ്തവര്‍ക്ക് എതിരെ സുകന്യ അന്ന് മാനനഷ്ടത്തിന് കേസ് കൊടുത്തിരുന്നു എന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.
'നല്ല വൃത്തിയായി വസ്ത്രം ധരിച്ചു വന്നിട്ടും അവരെ ഇമ്മാതിരി ബോഡി ഷെയ്മിംഗ് നടത്തുന്ന ആള്‍ക്കാരെ സമ്മതിച്ചേ മതിയാകു. സുകന്യ ചേച്ചി മേക്കപ്പ് ഇട്ടാലും ഇല്ലെങ്കിലും നല്ല ഭംഗി ആണ്. എന്തിനാണ് 'പഴയ' നടി എന്നൊക്കെ പറയുന്നത്. അവരെന്താ വല്ല ചാക്കോ മറ്റോ ആണോ പഴയതാവാന്‍. നടി സുകന്യ എന്ന് മര്യാദയ്ക്ക് എഴുതാന്‍ പഠിയ്ക്ക് അല്ലെങ്കില്‍ അറിയാവുന്നവരെ കൊണ്ട് എഴുതിക്ക്, സ്വന്തം മുഖം സൗന്ദര്യം കൂട്ടാനാണ് മേക്കപ്പ് ഇട്ട് നടക്കുന്നത്. ഇവിടെ സുകന്യയ്ക്ക് അതിന്റെ ആവശ്യം ഇല്ല...' എന്നതടക്കാം പലരും താരത്തെ സപ്പോർട്ട് ചെയ്തും കമന്റുകൾ ഇടുന്നുണ്ട്. പണ്ട് കണ്ട നടിയില്‍ നിന്നും കാര്യമായ മാറ്റമൊന്നും സുകന്യയ്ക്ക് വന്നിട്ടില്ല. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവണമെന്നും അതിന് ആശംസകള്‍ നേരുകയാണെന്നും തുടങ്ങി നിരവധി കമന്റുകളാണ് നടിയുടെ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.






