ചെന്നൈ; അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്നതിനുള്ള ക്ഷണക്കത്ത് സ്വീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര് അശ്വിന്. അശ്വിന് ക്ഷണക്കത്ത് കൈാമാറിയത് തമിഴ്നാട് ബി ജെ പി സംസ്ഥാന സെക്രടറിയും , വൈസ് പ്രസിഡന്റും ചേര്‍ന്നായിരുന്നു.
അശ്വിന് പുറമേ 22 ന് നടക്കുന്ന ചടങ്ങിലേക്ക് വിരാട് കോലി, സച്ചിന് തെണ്ടുല്‍ക്കര്‍, ധോണി, മിതലി രാജ് എന്നിവര്‍ക്കും ക്ഷണക്കത്ത് ലഭിച്ചിരുന്നു.
ജനുവരി 23 മുതലായിരിക്കും ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കുകയെന്ന് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.



