അതിശൈത്യത്തില്‍ തണുത്ത് വിറയ്ക്കുകയാണ് തമിഴ്നാടന്‍ പ്രദേസം. നിലഗിരി ജില്ലയില്‍ കുറഞ്ഞ താപനില പൂജ്യത്തിലേക്ക് കടക്കുന്നു. ഊട്ടിയിലെ തലൈകുന്തയിലും കാന്തലിലും ഒരു ഡിഗ്രി സെല്ഡഷ്യസും ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ 2 ഡിഗ്രി സെല്‍ഷ്യസുമാണ് താപ നില.പ്രദേശത്ത് സമീപകാലത്തില്ലാത്ത തണുപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനങ്ങളുടെ ജീവിതം ഈ കൊടും തണുപ്പില്‍ ഏറെ ദുസഹമായിരിക്കുന്നു. തണുപ്പും മഞ്ഞ് വീഴ്ച്ചയും സാരമായി കൃഷിയ ബാധിച്ചട്ടുണ്ട്. തണുപ്പ് മൂലം ജനങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. സമാനമായ സാഹചര്യമാണ ഊട്ടിയിലും.
തണുപ്പ് മൂലം ജനങ്ങള്‍ക്ക് രാവിലെ ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല.കവലകളില്‍ ആളുകള്‍ കൂട്ടമായി തീകായുന്ന ച്ത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഈവിഷയത്തില്‍ സര്‍ക്കാര്‍ ഇടപ്പെടലുണ്ടാകണമെന്നാണ് കര്‍ഷക പ്രതിനിധികളുടെ അഭിപ്രായം.






