
ആഭ്യന്തര വിപണിയില്‍ ഹോണ്ട NX500 അഡ്വഞ്ചര്‍ ടൂറര്‍ ലോഞ്ച് ചെയ്തിരിക്കുകയാണ്. 5.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തുന്നത്. ബ്രാന്‍ഡിന്റെ നിലവിലെ CB500X മോഡലിനെ മാറ്റിസ്ഥാപിച്ചു കൊണ്ടാണ് NX500 അവതരിപ്പിച്ചിരിക്കുന്നത്. റെഡ്, വൈറ്റ്, ബ്ലാക്ക് എന്നീ മൂന്ന് വ്യത്യസ്ത പെയിന്റ് സ്കീമുകളില്‍ ജാപ്പനീസ് വാഹന ഭീമന് NX500 -നെ എത്തിക്കുന്നു. ഹോണ്ട NX500 -ന്റെ കസ്റ്റമര്‍ ഡെലിവറി അടുത്ത മാസം ഇന്ത്യയില്‍ ആരംഭിക്കും. ഇത് കമ്പനിയുടെ രാജ്യത്തുടനീളമുള്ള ബിഗ്വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിട്ടാണ് വില്‍പ്പനയ്ക്ക് എത്തുന്നത്.
471 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ നിന്നാണ് ഹോണ്ട NX500 പവര്‍ ലഭിക്കുന്നത്. പവര്‍ട്രെയിന്‍ ആറ് സ്പീഡ് ട്രാന്‍സ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു, അതേസമയം സ്ലിപ്പറും അസിസ്റ്റ് ക്ലച്ചും ഒരു സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്മെന്റായി ബൈക്കില്‍ വരുന്നു. സസ്പെന്ഷന് ചുമതലകള്‍ കൈകാര്യം ചെയ്യുന്നതിനായി മുന്‍വശത്ത് അപ്പ്സൈഡ്ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ പ്രീലോഡ് അഡ്ജസ്റ്റബിലിറ്റിയുമുള്ള മോണോഷോക്ക് സസ്പെന്‍ഷനുമാണ്. മോട്ടോര്‍സൈക്കിളിന് 17.5 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി ഉണ്ട്, ഇത് അത്യാവശം ലോംഗ് ടൂറിംഗിന് കംഫര്‍ട്ടബിളായ ദൂരം കവര്‍ ചെയ്യാനുള്ള സൗകര്യം നല്ല്കുന്നു. കൂടാതെ 196 കിലോഗ്രാമുമായി ഇത് CB500X -നേക്കാള്‍ 3.0 കിലോ ഭാരം കുറവാണ്.
ബ്രേക്കിംഗിനെ സംബന്ധിച്ചിടത്തോളം, ഹോണ്ട മുന്‍വശത്ത് ഡ്യുവല്‍ 296 mm ഡിസ്ക് ബ്രേക്കുകളും പിന്നില്‍ ഒരു 240 mm ഡിസ്കും വാഗ്ദാനം ചെയ്യുന്നു, ഇത് ഡ്യുവല്‍-ചാനല്‍ ABS സിസ്റ്റം സപ്പോര്‍ട്ട് ചെയ്യുന്നു. 19 ഇഞ്ച് ഫ്രണ്ട്, 17 ഇഞ്ച് റിയര്‍ കാസ്റ്റ് അലോയി വീലുകളാണ് ഇതില്‍ നല്‍കിയിരിക്കുന്നത്, 5.0 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മറ്റൊരു പ്രധാന ഹൈലൈറ്റാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, നോട്ടിഫിക്കേഷന്‍ അലേര്‍ട്ടുകള്‍, നാവിഗേഷന്‍ എന്നിവയോടെയാണ് ഇത് വരുന്നത്. അഡ്വഞ്ചര്‍ ടൂറിംഗ് മെഷീന് CBU വഴിയാണ് രാജ്യത്തേക്ക് കൊണ്ടുവരുന്നത്, ഇത് കൂടുതല്‍ പ്രീമിയം സ്ഥാനനിര്‍ണ്ണയത്തിനും വില നിര്‍ണ്ണയത്തിനും കാരണമാകുന്നു.






