തിരുവനന്തപുരം; 22ാം തീയതി നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് വയനാട്ടില്‍ വെച്ച് ബിഗ്സ്ക്രീനില്‍ കാണുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഇന്ത്യയിലുള്ള ജനങ്ങളുടെ സ്വഭാവവും സ്നേഹവും പൂജയുമെല്ലാം മതപരമാണെന്നും എല്ലാരും നന്നായിരിക്കണമെന്ന ആഗ്രഹിക്കുന്നതിനാല്‍ മുഴുവന്ഡ പ്രാര്‍ത്ഥനയോടെയും ജനങ്ങള്‍ ആരാധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളിയോടൊപ്പം ശനിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം വയനാട്ടിലേക്ക് പോവുകയാണ്.തുടര്‍ന്ന് ഞായറാഴ്ച്ച വികസിത് സങ്കല്‍പ്പ് യാത്രയുല് പങ്കെടുക്കും. പതിനായിരങ്ങള്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക സാക്ഷികളാകുമ്പോള്‍ ഞാനും തുഷാര്‍ വെള്ളാപ്പള്ളിയും വയനാട്ടില്‍ വച്ച് ബിഗ് സ്ക്രീനില്‍ ചടങ്ങ് കാണുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു






