
ആലപ്പുഴ;പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴയിലാണ് സംഭവം. ആശ (31) ആണ് മരിച്ചത്.യുവതി ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. വനിതാ ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് യുവതിയെ ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ വ്യ്ക്തമാകുകയുള്ളൂവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു. സംഭവത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.






