
ലഖ്നൗ;യുവാവിനെ കുത്തിയതിന് ശേഷം കോലമീറ്ററോളം ബൈക്കില്‍ വലിച്ചിഴച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കാലു ബൈക്കില്‍ കെട്ടിയാണ് വലിച്ചെഴച്ചത്. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ഛനെ ആക്രമിച്ചതാണ് പ്രതി പ്രകോപനം ഉണ്ടാകാനുള്ള കാരണമെന്ന് പോലീസ് പറഞ്ഞു.
മരണപ്പെട്ടത് മെഹ്ദി ഹസന് എന്നയാളാണ്.അനുജും ബന്ധുവും ചേര്‍ന്നായിരുന്നു ഇയാളെ ക്രൂരമായി കൊലപ്പെടുത്തിയത്. കോലപാതകത്തിന് ശേഷം പ്രതികള്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നു.
ഹസനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.






