
ന്യൂഡല്‍ഹി : രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേയക്ക് ക്ഷണം ലഭിച്ചതായി സ്വയം പ്രഖ്യാപിത ആള്‍ദൈവവും ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി നിത്യാനന്ദ. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും. ചരിത്രപരവും അസാധാരണവുമായ സംഭവം. കാണാതെ പോകരുതെന്നും ട്വീറ്റ്.
‘ചരിത്രപരവും അസാധാരണവുമായ സംഭവം നഷ്ടപ്പെടുത്തരുത്! ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയിൽ ശ്രീരാമനെ ഔപചാരികമായി ആവാഹിക്കും. ലോകത്തെ മുഴുവൻ അനുഗ്രഹിക്കാനായി രാമൻ എത്തുകയാണ്. ഔപചാരിക ക്ഷണം ലഭിച്ചതിനാൽ, ഹിന്ദുമതത്തിന്റെ പരമോന്നത മഹാചാര്യൻ ഭഗവാൻ ശ്രീ നിത്യാനന്ദ പരമശിവം ഈ മഹത്തായ ചടങ്ങിൽ പങ്കെടുക്കും’- നിത്യാനന്ദ ട്വീറ്റ് ചെയ്തു.







Comments