
മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടായ മോഹന്‍ലാലും പ്രയിയദര്ശനും വീണ്ടും ഒന്നിക്കുന്നു. ഒപ്പം സിനിമയുടെ വന്‍ വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 30 കോടി രൂപയുടെ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. നടന് മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ടി.കെ രാജിവ് കുമാറിന്റെയാണ് തിരക്കഥ. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും ഉടന്‍ തന്നെ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.






