അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കാനിരിക്കെ രാമക്ഷേത്ര ചടങ്ങുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ ചന്ദ്രാപൂര്‍ ലോക റെക്കോഡ് കുറിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ ചട്ടിവിളക്ക് തെളിച്ചാണ് ചന്ദ്രാപൂര്‍ ഗിന്നസ് റെക്കോഡില്‍ ഇടം പിടിച്ചത്.
ശനിയാഴ്ച രാത്രയില്‍ ചന്ദ്രാപൂര്‍ ചന്ദാ ക്ലബ്ബ് ഗ്രൗണ്ടില്‍ 33,258 വിളക്കുകള്‍ തെളിച്ചു. 'ശിയാവര് രാമചന്ദ്രാ കി ജയ്' എന്ന് ഹിന്ദിയില്‍ കത്തി നില്ക്കുന്ന വിളക്കു കൊണ്ട് എഴുതുകയും ചെയ്തു. മഹാരാഷ്ട്ര മന്ത്രി മുന്ഗാണ്ടിവറുടെ സാന്നിദ്ധ്യത്തിലായിരുന്നു റെക്കോഡ് നേടിയത്.
ചന്ദ്രാപൂരിലെ സാര്‍വജനിക് വചനാലയത്തിലെ ഡോ. ശ്യാമപ്രസാദാണ് പരിപാടി സംഘടിപ്പിച്ചത്. ആയിരക്കണക്കിന് ആള്‍ക്കാരാണ് ഇത് കാണാനായി എത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20 നാണ് ഉത്തര്‍പ്രദേശിലെ അയോദ്ധ്യയില്‍ പുതിയതായി നിര്‍മ്മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്നത്. 7000 അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.
സിനിമാതാരങ്ങള്‍, രാഷ്ട്രീയക്കാര്‍, വ്യാവസായിക പ്രമുഖര്‍, മറ്റു പ്രമുഖര്‍ എന്നിവങ്ങനെയാണ് വിഐപി പട്ടിക പോകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത്. 4.24 അടി ഉയരവും മൂന്നടി വീതിയുമുള്ള ശിലാപ്രതിഷ്ഠയാണ് സ്ഥാപിക്കുന്നത്. 150-200 കിലോയാണ് തൂക്കം.

Comments