
ദുബൈയിലെ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ദുബൈയ് അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയ്ക്ക് സമീപമുള്ള വെയര്‍ഹൗസിലാണ് തീപടര്‍ന്നു പിടിച്ചത്. സാമൂഹ മാധ്യമങ്ങളില്‍ തീപിടിത്തത്തിന്റെ വീഡിയോ വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ദിവസം കുവൈത്തിലെ ജലീബ് അല്‍ ഷുയൂഖില്‍ നാല് വാഹനങ്ങള്‍ക്ക് തീപിടിച്ചിരുന്നു. ഒരു ബസ്, രണ്ട് ട്രെയിലറുകള്‍, കാര്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിശമനസേന വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല.





