മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി പുതിയ നേട്ടത്തില്‍. ഹോങ് കോംഗ് മാര്‍ക്കറ്റിനെ പിന്തള്ളി ലോകത്തെ നാലാമത്തെ വലിയ മാര്‍ക്കറ്റ് എന്ന നേട്ടത്തിലാണ് ഇന്നലെ എത്തിയത്. തിങ്കളാഴ്ച വിപണി അവസാനിക്കുമ്പോള്‍ ലിസ്റ്റഡ് ഷെയറുകളുടെ ആകെ മൂല്യം 4.33 ട്രില്യണ്‍ ഡോളറായിരുന്നു. ഹോങ് കോംഗ് വിപണിയില്‍ ഇത് 4.29 ട്രില്യണ്‍ ഡോളറുമെന്ന് ബ്ലൂംബെര്‍ഗ് ഡാറ്റയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് ഇന്ത്യന്‍ വിപണി ആദ്യമായി 4 ട്രില്യണ്‍ ഡോളറില്‍ എത്തുന്നത്. അതിന്റെ പകുതിയും കഴിഞ്ഞ നാല് വര്‍ഷം കൊണ്ടുള്ള നേട്ടമാണ്.






