
മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് ഉര്‍വശി. ചെറുതും വലുതുമായ അനേകം വേഷങ്ങള്‍ കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടാന്‍ ഉര്‍വശിക്ക് സാധിച്ചു.അടുത്തകാലത്താണ് ഉര്‍വശി സമൂഹമാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഇടയ്ക്ക് ഉര്‍വശി ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവയ്ക്കാറുണ്ട്.
മകള്‍ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്കും മകന് ഇഷാന് പ്രജാപതിയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് ഉര്‍വശി ഇപ്പോള്‍. സിനിമാ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണിത്. ' എന്റെ കുട്ടികള്‍ക്കൊപ്പം,' എന്ന അടിക്കുറിപ്പോടെ ഉര്‍വശി ഷെയര്‍ ചെയ്ത ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
സ്ഫടികത്തിലെ ഉര്‍വശിയുടെ ചിരി അതുപോലെ കിട്ടിയിട്ടുണ്ടല്ലോ കുഞ്ഞാറ്റയ്ക്ക് എന്നാണ് ഒരു ആരാധകന് ചിത്രത്തിനു താഴെ കമന്റ് ചെയ്യുന്നത്.






