
നടിയായും അവതാരകയായും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ദേവിക നമ്പ്യാര്‍.സംഗീത സംവിധായകന് വിജയി മാധവിനെയാണ് താരം വിവാഹം കഴിച്ചത്. ആത്മജ മഹാദേവ് എന്നാണ് ഇവരുടെ മകന്റെ പേര്. അഭിനയത്തിന് പുറമേ ഗായികയായും തന്റെ കഴിവ് തെളിയിച്ച ദേവിക വിജയ്ക്കൊപ്പം നിരവധി പാട്ടുകള്‍ പാടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
ഇപ്പോഴിതാ വിജയ് മാധവ് പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ആനി ഷാജി കൈലാസിന്റെ കയ്യില്‍ ഇരിക്കുന്ന ആത്മജയുടെ വീഡിയോയാണ് വിജയ് പങ്കുവെച്ചത്. സുരേഷ് ഗോപിയുടെ മകളുടെ റിസപ്ഷനില്‍ നിന്നുളളതായിരുന്നു ഈ വീഡിയോ.
ആനിയെ കണ്ടതും ഇനി ആരു വിളിച്ചാലും വരാന്‍ തയ്യാറാവാതെ ആ ഒക്കത്ത് തന്നെ ഇരിപ്പാണ ആത്മജ്. മൊത്തത്തില്‍ കക്ഷി ഹാപ്പി. സ്വന്തം അമ്മ തന്നെ മുന്നില്‍ വന്നു നിന്നിട്ടു പോലും, പിണക്കമോ, തിരിച്ച് അമ്മയുടെ കയ്യില്‍ കേറാനുള്ള ആഗ്രഹമോ ഒന്നും ആള് പ്രകടിപ്പിക്കുന്നില്ല.ഏതായും വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
അച്ഛന്റെയും അമ്മയുടെയും ഒപ്പം റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ വെറുതെ കാഴ്ചക്കാരനായി പോയി തുടങ്ങിയ ആത്മജഃ തന്നാലാവും വിധം ശബ്ദങ്ങള്‍ ഒക്കെ പുറത്തെടുത്ത് പാടാനും ആരംഭിച്ചിട്ടുണ്ട്. ആ വിശേഷവും വിജയ് മാധവ് പങ്കിടുകയുണ്ടായി.
വിജയ് മാധവിന്റെ ഫേസ്ബുക്ക് പേജിലാണ് ഭാര്യയുടെയും മകന്റെയും വിശേഷങ്ങള്‍ ലോകം അറിയുന്നത്. മുത്തശ്ശിമാരായി മാറിയ അവരുടെ അമ്മമാരും ഈ വീഡിയോസില്‍ ഇടയ്ക്കിടെ തലകാണിക്കും. അടുത്ത മാസമാണ് ആത്മജയുടെ ഒന്നാം പിറന്നാള്‍ . 2023ല്‍ ആറ്റുകാല്‍ പൊങ്കാല നടക്കുന്ന സമയത്താണ് ആത്മജഃ മഹാദേവിന്റെ ജനനം






