
തിരുവല്ല: പ്രശസ്ത കഥകളി മേള ആചാര്യന് ആയാംകുടി കുട്ടപ്പന്മാരാര് അന്തരിച്ചു. തിരുവല്ലയിലെ മതില്‍ഭാഗം മുറിയായിക്കല്‍ വീട്ടില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചേരയോടെയായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മാസങ്ങളായി വിശ്രമ ജീവിതത്തിലായിരുന്നു കുട്ടപ്പൻ മാരാർ. സംസ്കാരം പിന്നീട്.
1931ലെ മീന മാസത്തിലെ തിരുവോണത്തിലാണ് ജനനം. കുഞ്ഞൻ മാരാർ നാരായണി ദമ്പതികളുടെ പുത്രനാണ് കുട്ടപ്പൻ മാരാർ. നീണ്ട എട്ട് പതിറ്റാണ്ട് ആയി കഥകളി മേള ലോകത്തെ അതികായനായിരുന്നു ആയാംകുടി കുട്ടപ്പൻ മാരാർ.






