
മെല്‍ബണ്‍ : ടെന്നിസ് ഡബിള്‍സില്‍ ലോക റാങ്കിങ്ങിൽ ചരിത്രത്തിലാദ്യമായി ലോക ഒന്നാം നമ്പർ താരമാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇന്ത്യന്‍ താരം രോഹൻ ബൊപ്പണ്ണ നേട്ടത്തില്‍ എത്തിച്ചേര്‍ന്നു. 43-ാം വയസിലാണ് താരത്തിന്റെ നേട്ടം. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ സെമി ഫൈനലിൽ എത്തിയതിന് പിന്നാലെ രോഹൻ ബൊപ്പണ്ണയെ തേടി അപൂർവ്വ നേട്ടം എത്തിയത്. കരിയറിൽ ആദ്യമായി ബൊപ്പണ്ണ ടെന്നിസ് ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത്.
BOPANNA TO BECOME WORLD NO 1 FOR THE FIRST TIME AT AGE 43@rohanbopanna will reach the rankings summit as he moves into the SF of the Australian Open pic.twitter.com/4ne80n0qZ7
— Indian Tennis Daily (ITD) (@IndTennisDaily) January 24, 2024
ഓസ്ട്രലിയൻ ഓപ്പൺ വിജയിച്ചാൽ ബൊപ്പണ്ണയ്ക്ക് കരിയറിൽ ആദ്യമായി ഗ്രാൻഡ്സ്ലാം കിരീടം നേടാം. മുമ്പ് രണ്ട് തവണ ഗ്രാൻഡ്സ്ലാം കിരീടത്തിന് അരികിലെത്തിയെങ്കിലും ബൊപ്പണ്ണയുടെ സഖ്യം പരാജയപ്പെട്ടുപോയി. ഓസ്ട്രേലിൻ താരം മാത്യു എബ്ഡെനോടൊപ്പമാണ് ബൊപ്പണ്ണ ഓസ്ട്രേലിയൻ ഓപ്പൺ സെമിയിലെത്തിയത്. പുതിയ ഡബിൾസ് റാങ്കിങ്ങിൽ എബ്ഡെൻ രണ്ടാം സ്ഥാനത്തെത്തി.
@rohanbopanna getting to World Number 1 today after 20 years on tour in my opinion is one of the greatest stories in Indian Sport!!! @AustralianOpen #Bofors
— Mahesh Bhupathi (@Maheshbhupathi) January 24, 2024
കഴിഞ്ഞയൊരു വര്‍ഷത്തിനുളളില്‍ ബൊപ്പണ്ണ-എബ്ഡെൻ സഖ്യം മികച്ച റിസൾട്ടാണ് ഉണ്ടാക്കിയിട്ടുള്ളത്. ഇരുവരും യുഎസ് ഓപ്പണിന്റെ ഫൈനലിൽ എത്തിയിരുന്നു. 2023 ഫെബ്രുവരിയിൽ നടന്ന ഖത്തർ ഓപ്പണിൽ ബൊപ്പണ്ണ-എബ്ഡെൻ സഖ്യമായിരുന്നു വിജയികൾ.



