
തിരുവനന്തപുരം: ക്രിസ്തുമസ്-ന്യൂ ഇയര്‍ ബംബറിന്റെ ഒന്നാം സമ്മാനമായ 20 കോടി പാലക്കാട് വഴി തിരുവനന്തപുരത്തെത്തി. ഒന്നാം സമ്മാനം ലഭിച്ചത് എക്സ് സി 224091 എന്ന ലോട്ടറി നമ്പറിനാണ്. എന്നാല്‍, ഭാഗ്യവാന് കാണാമറയത്താണ്.
പാലക്കാട്ടെ ഷാജഹാന് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മനം. ഇയാളില്‍നിന്നും ടിക്കറ്റ് വാങ്ങി തിരുവനന്തപുരം കിഴക്കേകൊട്ടയിലെ ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
പാലക്കാട്ടെ വിന് സ്റ്റാര്‍ എന്ന ഏജന്‍സിയാണ് എക്സ് സി 224091എന്ന നമ്പര്‍ ടിക്കറ്റ് വിറ്റത്. എന്നാല്‍ ഇവര്‍ ടിക്കറ്റ് വിറ്റിരിക്കുന്നത് തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ലക്ഷ്മി ഏജന്‍സിയിലെ ദുരെരാജിനാണ്. ഇദ്ദേഹത്തില്‍നിന്നാണ് ഭാഗ്യശാലി ടിക്കറ്റ് െകെപ്പറ്റിയിരിക്കുന്നത്.
ശബരിമല സീസണ് ആയിരുന്നുവെന്നും ഇതര സംസ്ഥാനക്കാരും തന്റെ പക്കല്‍നിന്നു ടിക്കറ്റ് എടുക്കാറുണ്ടെന്നും ദുെരെരാജ് പറഞ്ഞു. സമ്മാനത്തുകയുടെ പത്തു ശതമാനം ആണ് ഏജന്റ് കമ്മീഷന്. 20 കോടിയില്‍ 2 കോടി ആ ഇനത്തില്‍ പോകും. ഡിഡിഎസും നികുതിയും കിഴിച്ച് ബാക്കി തുക ടിക്കറ്റ് വിറ്റ ദുെരെരാജിന് ലഭിക്കും. ബാക്കി തുകയുടെ 30 ശതമാനമാണ് ടിഡിഎസ് അടയേ്ക്കണ്ടത്.






