സ്മാര്‍ട്ട് ഫോണ്‍ കയ്യില്‍ ഇല്ലാത്ത ഒരു കാലഘട്ടത്തെക്കുറിച്ച് നമ്മുക്ക് ചിന്തിക്കാന്‍ കഴിയില്ല. ഊണിലും ഉറക്കത്തില്‍ പോലും ഫോണുകള്‍ നമ്മുടെ കയ്യില്‍ ഉണ്ടാകും. ഫോണ്‍ ഇല്ലാതെ ഒരു നിമിഷംപോലും നില്ക്കാന് കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത. ചിലര്‍ ആകട്ടെ ഫോണില്‍ നോക്കി ഇരുന്നാല്‍ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയുന്നില്ല. അത്തരക്കാരെ ലക്ഷ്യം വച്ചുകൊണ്ട് ബംഗളൂരുവില്‍ സ്ഥാപിച്ച ഒരു സൈന്‍ബോര്‍ഡാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. 'സ്മാര്‍ട്ട്ഫോണ്‍ സോംബികളെ സൂക്ഷിക്കുക' എന്നതാണ് ആ ബോര്‍ഡ്. ഫോണില്‍ നോക്കി ചുറ്റുപാടും ശ്രദ്ധിക്കാതെ നടന്നുപോകുന്ന രണ്ടുപേരെയും അതിനൊപ്പം വരച്ചു ചേര്‍ത്തിട്ടുണ്ട്. ചുറ്റുപാടുകള്‍ ശ്രദ്ധിക്കാതെ ഫോണുമായി നടക്കുന്ന ആളുകള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കാനാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
ഇത്തരത്തില്‍ ഫോണില്‍ നോക്കി നടക്കുന്ന ആളുകള്‍ അവരവര്‍ക്ക് മാത്രമല്ല മറ്റുള്ളവര്‍ക്ക് കൂടി ചിലപ്പോള്‍ അപകടമുണ്ടാക്കിയേക്കും എന്നാണ് നെറ്റിസണ്‍സിന്റെ അഭിപ്രായം. അതുകൊണ്ട് തന്നെ ഈ ബോര്‍ഡ് സ്ഥാപിച്ചത് നല്ല തീരുമാനം തന്നെ എന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു. റോഡ് മുറിച്ച് കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്ന രണ്ടുപേരെയാണ് ബോര്‍ഡിലുള്ള ചിത്രത്തില്‍ കാണുന്നത്. നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ള ചിത്രത്തിന് കമന്റുകളുമായി എത്തിയത്.
പലരും വളരെ രസകരമായ കമന്റുകളാണ് കുറിച്ചിരിക്കുന്നത്. 'നമ്മുടെ ജനറേഷനെ മൊത്തത്തില്‍ കളിയാക്കുന്നതാണ് ഈ ബോര്‍ഡ്' എന്നാണ് പല യുവാക്കളും കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്, 'മെസ്സേജ് അയച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്നവരെ കുറിച്ചും ഇങ്ങനെ ഒരു ബോര്‍ഡ് തയ്യാറാക്കേണ്ടതുണ്ട്' എന്നാണ്. മറ്റൊരാളുടെ കമന്റ്, 'നിര്‍ഭാഗ്യവശാല്‍ സ്മാര്‍ട്ട്ഫോണ്‍ സോംബികള്‍ ഈ ബോര്‍ഡ് പോലും കാണാന്‍ പോകുന്നില്ല' എന്നാണ്. മറ്റൊരാള്‍ അതിലും രസകരമായ ഒരു കമന്റാണ് നല്‍കിയിരിക്കുന്നത്, 'ഇതുപോലെ ഒരു ബോര്‍ഡ് താന്‍ തന്റെ വീട്ടിലും സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു' എന്നായിരുന്നു അത്. അപ്പോള്‍ ഇനി റോഡ് മുറിച്ച് കടക്കുമ്പോഴും തിരക്കുള്ള റോഡിലുമൊക്കെ ഫോണ്‍ നോക്കി നടക്കുന്നവരാണ് നിങ്ങളെങ്കില്‍ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.

Comments