തിരുവനന്തപുരം; ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് സിനിമാതാരം ഉണ്ണിമുകുന്ദന് മത്സരിക്കുന്നുവെന്ന വാര്‍ത്തകള്‍ വാസ്തവിരുദ്ധമെന്ന് താരത്തിന്റെ മാനേജര്‍ വിപിന്‍. തത്കാലം സിനിമയില്‍ മാത്രം ശ്രദ്ധകേന്ദ്രികരിക്കാനാണ് ഉണ്ണിമുകുന്ദന് ആലോചിക്കുന്നത് മറ്റൊന്നും താത്പര്യമില്ലായെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണി മുകുന്തന്റെ സ്ഥാനാര്‍ത്ഥിത്വം പത്തനംതിട്ടയില്‍ ബി ജെ പി പരിഗണിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഉണ്ണി മുകുന്ദന് ഒരു പാര്‍ട്ടിയിലും അംഗത്വമില്ല. അദ്ദേഹം കരിയറിന്റെ ഏറ്റവും നല്ല ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. പല വാര്‍ത്തകള്‍ പ്രചരിക്കുന്നു ആരാണ് അതിന് പിന്നിലെന്ന് അറിയില്ല. അതില്‍ യാതൊരു കഴമ്പുമില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.






