
എറണാകുളം : അങ്കമാലി പുളിയിനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. അറുപത്തിരണ്ടുകാരിയെ ലളിതയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് ബാലാനാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍പ്പോയിരുന്നു. ബാലന്റെ ഫോട്ടോ പുറത്തുവിട്ട പോലീസ്, പ്രതിയെ കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. ഒളിവില്‍പോയ ഇയാളെ ഒരാഴ്ചക്ക് ശേഷമാണ് പോലീസ് പിടിയിലാവുന്നത്.
ജനുവരി 11 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഭർത്താവ് ബാലൻ ലളിതയെ പ്ലാസ്റ്റിക്ക് കയർ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മകൾ ശുചിമുറിയിൽ പോയ സമയത്ത് പുറത്തുനിന്നു പൂട്ടിയിട്ട ശേഷമാണ് കൊലപാതകം നടത്തിയത്. മകൾ ശുചിമുറിയിൽ കുടുങ്ങിയതിനാൽ വിവരം പുറം ലോകം അറിയുന്നത് വൈകുന്നേരം മകൻ ജോലി കഴിഞ്ഞ് എത്തിയപ്പോഴായായിരുന്നു.






