
ബോളിവുഡ് സിനിമാ സീരിയല്‍ മേഖലകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മൗനി റോയ്. പശ്ചിമ ബംഗാളിലെ കുച്ച് ബിഹാര്‍ സ്വദേശിയായ താരം നാടകത്തിലൂടെയാണ് കരിയര്‍ തുടങ്ങിയത്. സീരിയല്‍ മേഖലകളിലൂടെയാണ് താരത്തെ ആളുകള്‍ അറിഞ്ഞു തുടങ്ങിയത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ ‘നാഗിന്’ സീരീസ് താരത്തിന് വലിയ പ്രശസ്തി നേടിക്കൊടുത്തു. മലയാളത്തിലും അത് പരിഭാഷ ചെയ്ത് സംപ്രേക്ഷണം ചെയ്തതോടെ താരത്തെ അന്യഭാഷയിലുള്ളവരും ഇഷ്ടപ്പെട്ടു തുടങ്ങി. ഗോള്‍ഡ്,റോമിയോ ഇക്ബര്‍ വാള്‍ട്ടര്‍ തുടങ്ങിയ ചിത്രങ്ങളില്‍ മൗനി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അയാന് മുഖര്‍ജി സംവിധാനം ചെയ്ത ആലിയ ഭട്ട് രണ്‍ബീര്‍ കപൂര്‍ നായികനായകന്മാരായ ‘ബ്രഹ്മാസ്ത്ര’യില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് മൗനി വീണ്ടും പ്രേക്ഷകപ്രശംസ നേടി. മലയാളിയായ സൂരജ് നമ്പ്യാരെ ദീര്‍ഘകാലം പ്രണയിച്ച ശേഷം മൗനി വിവാഹം ചെയ്തു. പ്രണയിച്ചും യാത്രകള്‍ ചെയ്തും കരിയറില്‍ തിളങ്ങിയും മൗനിയും സൂരജും തങ്ങളുടെ ദാമ്പത്യത്തില്‍ രണ്ടാം വര്‍ഷം ആഘോഷിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മൗനി പ്രണയത്തില്‍ കുതിര്‍ന്ന ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സൂരജിന് വിവാഹവാര്‍ഷികാശംസ നേര്‍ന്നിരിക്കുന്നത്. ‘‘വിവാഹം കഴിഞ്ഞ് 2 വർഷം, എണ്ണമറ്റ ഓർമ്മകളുടെ 730 ദിവസം, 63,072,000 സെക്കൻഡുകള്‍ ഞാൻ സംസാരിക്കുകയും നീ കേൾക്കുന്നതായി നടിക്കുകയും ചെയ്യുന്നു... വിവാഹവാര്‍ഷികാശംസകള്‍ ബേബി...’’ എന്ന ക്യാപ്ഷനൊപ്പം വിവാഹച്ചടങ്ങുകളുടെയും മറ്റും ത്രോബാക്ക് ചിത്രങ്ങളും മൗനി പങ്കിട്ടിട്ടുണ്ട്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് താരത്തിന് വിവാഹവാര്‍ഷികാശംസകള്‍ നേരുന്നത്. ടൈഗര്‍ ഷ്രോഫ്, ദിഷ പഠാനി, ഷമിത ഷെട്ടി എന്നിങ്ങനെ നിരവധി പേര് ‘ബ്യൂട്ടിഫുള്‍ കപ്പിള്‍സ്, ലവ് ബേര്‍ഡ്സ്’ എന്നിങ്ങനെയൊക്കെ കുറിക്കുന്നുണ്ട്.






