
കൊച്ചി; ലക്ഷദ്വീപില്‍ സ്വിഗ്ഗി ഭക്ഷ്യവിതരണ സേവനങ്ങള്‍ക്ക് തുടക്കമാകുന്നു. റിപബ്ലിക് ദിനാഘോഷത്തിനോട് അനുബന്ധിച്ച് ലക്ഷദ്വീപിലെ അഗത്തിലാണ് സ്വിഗ്ഗിയുടെ പ്രവര്‍ത്തനത്തിന് തുടക്കമാകുന്നത്.സ്വിഗ്ഗി ലക്ഷ്യമാക്കുന്നത് നാട്ടുക്കാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രാദേശിക റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായിയാണ് ഇതിലൂടെ പ്രാദേശിക റെസ്റ്റോറന്റുകളുടെ ശാക്തീകരണത്തിനും കാരണമാകുന്നുണ്ട.
തീര്‍ത്തും പരസ്ഥിതി സൗഹൃദ മനോഭാവമാണ് സ്വിഗ്ഗി സ്വീകരിച്ചിരിക്കുന്നത്.ഡെലിവറികള്‍ നടത്തുന്നത് സൈക്കിളുകളില്‍ മാത്രമായിരിക്കും. അതിന് പുറമേ 100 രൂപ വരെയുള്ള ഓര്‍ഡറുകള്‍ക്ക് ആദ്യ തവണ 50% കിഴിവും ആദ്യ ഓര്ഡറികള്ക്ക് സൗജന്യ ഡെലിവറിഎന്നിവയും ലഭിക്കുന്നതാണ്. ആദ്യത്തെ ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോം കൂടെയാകും സ്വിഗ്ഗി.






