
തെന്നിന്ത്യൻ സിനിമ ലോകം പ്രതീക്ഷയോടെ നോക്കുന്ന സിനിമയാണ് സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘കങ്കുവ’. ത്രീഡിയിൽ പാൻ ഇന്ത്യൻ ചിത്രമായാണ് കങ്കുവ ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ബോബി ഡിയോളിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിൽ ഉധിരൻ എന്ന പ്രതിനായകനായാണ് ബോബി ഡിയോൾ എത്തുന്നത്. നേരത്തെ ഇറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് എല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.
സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ ഇ. വി ജ്ഞാനവേൽ രാജ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ആദി നാരായണയാണ്. ദിഷ പട്ടാണിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. വെട്രി പളനിസാമിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഈ വർഷം മാർച്ചിൽ ചിത്രം തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Ruthless. Powerful. Unforgettable🗡️
Happy Birthday to our #Udhiran, #BobbyDeol sir✨ #Kanguva 🦅 #HBDBobbyDeol @thedeol@Suriya_offl @DishPatani @directorsiva @ThisIsDSP @GnanavelrajaKe @UV_Creations @KvnProductions @PenMovies @NehaGnanavel @saregamasouth pic.twitter.com/wMms4HzOqP— Studio Green (@StudioGreen2) January 27, 2024






