
തൃശൂര്‍; ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണത്തില്‍ അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ഈ തീരുമാനം ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്തരുടെ യോഗത്തിലായിരുന്നു. ഭക്തരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയായിരുന്നു ാനകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതെന്ന് ദേവസ്വം ചെയര്മാന് പറഞ്ഞു.ഫെബ്രുവരി 21 നാണ് ആനയോട്ടം നടക്കുന്നത്.
ആനയോട്ടത്തിനായി പങ്കെടുക്കുന്ന 15 ആനകളെ ഉച്ചയ്ക്ക് മഞ്ജുളാല്‍ പരിസരത്ത് അണിനിരത്തും. ക്ഷേത്ര നാഴിക മമി മൂന്നടിച്ചാല്‍ മാരാര്‍ ശംഖ് മുഴക്കി മൂന്ന് ആനകള്‍ ക്ഷേത്രത്തിന്റെ പരിസരത്തേക്ക് ഓടും.ബാക്കിയുള്ള ക്ഷേത്രത്തിന് മുന്നിലെത്തി തൊഴുത് മടങ്ങു. ആദ്യം ഓടിയെത്തുന്ന ആനയെയായിരിക്കും ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ച് വിജയിയായി പ്രഖ്യാപിക്കുക.






