
രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് തൊഴിലില്ലായ്മ. ആഗ്രഹിക്കുന്ന മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം അഭ്യസിച്ചിട്ടും പഠനത്തിനനുസരിച്ചുള്ള ജോലി നേടിയെടുക്കാനുള്ള അവസരം പലര്‍ക്കും കിട്ടുന്നില്ല. എഞ്ചിനീയറിംഗ് പഠിച്ചു, പക്ഷേ ജോലിയില്ലാതെ നടക്കുകയാണ്' എന്ന് പലരും പറഞ്ഞ് നാം കേട്ടിട്ടുണ്ട്. ഇത് തന്നെയാണ് നിലവിലെ അവസ്ഥ. അടുത്തിടെ പൂനെയില്‍ നിന്നും പകര്‍ത്തിയ ഒരു വീഡിയോ ഇത് തെളിയിക്കുന്ന തരത്തിലുള്ളതാണ്. ജൂനിയര്‍ ഡെവലപ്പര്‍ തസ്തികയിലേക്കുള്ള അഭിമുഖത്തിന് വേണ്ടി വരി നില്‍ക്കുന്നവരാണ് വീഡിയോയില്‍ ഉള്ളത്.
സാധാരണ എല്ലായിടത്തും കാണുന്നതുപോലെ പത്തോ നൂറോ ആള്‍ക്കാരല്ല ഏകദേശം 3000 പേരെങ്കിലും കാണും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജോലിക്ക് വേണ്ടി 2,900 -ലധികം പേര് റെസ്യൂമെകള് സമര്‍പ്പിച്ചു എന്നാണ് പറയുന്നത്. ഐടി മേഖലയ്ക്ക് വളരെ പേരുകേട്ട സ്ഥലമാണ് ഹിഞ്ചവാഡി. വീഡിയോയില്‍ ആളുകള്‍ ബയോഡാറ്റയും മറ്റും കയ്യില്‍ പിടിച്ചു കൊണ്ടാണ് നില്‍ക്കുന്നത്. യുവാക്കള്‍ നേരിടുന്ന തൊഴിലില്ലായ്മ പ്രശ്നങ്ങളും ഐടി തൊഴില്‍ മാര്‍ക്കറ്റുമെല്ലാം ചര്‍ച്ച ചെയ്യപ്പെടാന്‍ ഈ വീഡിയോ കാരണമായി. ഇപ്പോള്‍ പഠനം കഴിഞ്ഞിറങ്ങിയ യുവാക്കളാണെങ്കിലും ജോലിയില്‍ പരിചയം ഉള്ളവരാണെങ്കിലും ജോലി കിട്ടാന്‍ വലിയ പ്രയാസമാണ്. വലിയ മത്സരമാണ് ഇവര്‍ക്കിടയില്‍ നടക്കുന്നത്. എങ്ങനെയെങ്കിലും ഒരു നല്ല ജോലി വാങ്ങിയെടുക്കാന്‍ വേണ്ടി ആളുകള്‍ പെടാപ്പാടു പെടുകയാണ് എന്നാണ് നെറ്റിസണ്‍സ് പറയുന്നത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഈ വരിയൊന്നും ഒരു വരിയേ അല്ല. ജോലി കിട്ടാന്‍ വേണ്ടി ആളുകള്‍ കഷ്ടപ്പെടുകയാണ്' എന്ന് പറഞ്ഞവരുണ്ട്. അതുപോലെ ഒരാള്‍ കുറിച്ചത്, 'ഇതാണോ നീണ്ട നിര, ഒരു കനേഡിയന്‍ ഗ്രോസറി സ്റ്റോറിലേക്കുള്ള ജോലിക്ക് അപേക്ഷിച്ച് നോക്കിയാല്‍ മതി, നിങ്ങള്‍ക്ക് ഇതിലും വലിയ ക്യൂ തന്നെ കാണാന്‍ സാധിക്കും' എന്നാണ്. മറ്റൊരാള്‍ വളരെ രസകരമായ ഒരു കമന്റാണ് ഇട്ടത്.






