
ഈ ലോകത്ത് ആളുകള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന പാനീയമാണ് ചായ. കാരണം ദിവസത്തില്‍ ഒരു തവണയെങ്കിലും ചായ കുടിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പണ്ട് കാലങ്ങളില്‍ ഉണ്ടാക്കിയ ചായകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് മറ്റുപല രുചിക്കൂട്ടുകള്‍ കൂടി ചേര്‍ത്താണ് ചായ ഉണ്ടാക്കുന്നത്. ചൈനയില്‍ ചായ ആകട്ടെ വൈവിധ്യമാര്‍ന്ന രുചികളാല്‍ സമ്പന്നമാണ്. ചായയില്‍ ഏലക്കയും ഇഞ്ചിയും ചേര്‍ത്തുള്ള പരീക്ഷണങ്ങള്‍ നമ്മളും നടത്താറുണ്ട്. എന്നാല്‍ ചായയുമായി ബന്ധപ്പെട്ട ഒരു പുതിയ പരീക്ഷണ പ്രസ്താവനയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഉപ്പ് ചേര്‍ത്താല്‍ ചായയുടെ രുചി വര്‍ദ്ധിക്കുമത്രേ.
അമേരിക്കന്‍ രസതന്ത്രജ്ഞനായ ഡോ. ഫ്രാങ്കിയാണ് ഇത്തരത്തില്‍ ഒരു അഭിപ്രായം മുന്നോട്ട് വച്ചിരിക്കുന്നത്. ചായയില്‍ അല്പം ഉപ്പ് ചേര്‍ക്കുന്നത് കൂടാതെ ചായയുടെ രുചി കൂട്ടാന്‍ മറ്റു ചില കാര്യങ്ങള്‍ കൂടി അദ്ദേഹം നിര്ദ്ദേശിക്കുന്നണ്ട്. ഇതില്‍ പ്രധാനം ചായ ഉണ്ടാക്കുന്നതിന് മുമ്പ് കപ്പ് ചൂടാക്കണമെന്നതാണ്. ഇങ്ങനെ ചെയ്താല്‍ ചായയ്ക്ക് കൂടുതല്‍ രുചി ലഭിക്കുമെന്നും കപ്പ് ചൂടായി സൂക്ഷിച്ചാല്‍ അതിലെ ആന്റിഓക്സിഡന്റുകളുടെയും കഫീന്റെയും അളവ് വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ് ഡോക്ടര്‍ മിഷേല്‍ വ്യക്തമാക്കുന്നത്.
പൊതുവെ എല്ലാവരും ചായയില്‍ പഞ്ചസാരയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന പകരം അല്‍പഗ ഉപ്പാണ് ചേര്‍ക്കുന്നതെങ്കില്‍ ചായ കൂടുതല്‍ രുചികരമാകും എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ചായ എപ്പോഴും ചൂടോടെയാണ് കുടിക്കേണ്ടതെന്നും തണുത്ത ചായ കുടിക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറയുന്നു. ഏതായാലും ചായയുടെ രുചി കൂട്ടാന്‍ അല്പം ഉപ്പ് ആകാമെന്ന ഡോക്ടര്‍ മിഷേലിന്റെ പ്രസ്താവന ഇപ്പോള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.






